നടൻ ആശിഷ് വിദ്യാർത്ഥി വിവാഹിതനായി. ആസാം സ്വദേശി ആണ് വധു.



സി. ഐ. ഡി മൂസ  ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ ആശിഷ് എന്ന നടനെ ആരും മറക്കാൻ വഴിയില്ല. കൂടുതലും വില്ലൻ വേഷത്തിൽ ആണ് നമ്മൾ അദ്ദേഹത്തെ കാണുന്നത്. തമിഴ് കലർന്ന സംസാര ശൈലി. ഇപ്പോൾ സിനിമ ലോകത്ത് ചർച്ച ചെയ്യുന്നത് ആശിഷ് വിദ്യാർത്ഥിയുടെ വിവാഹം ആണ്.


താരത്തിന് 60 വയസ്സായി. ഇത് രണ്ടാമത്തെ വിവാഹം ആണ്. ആദ്യ ഭാര്യയും ആയുള്ള വിവാഹമോചനം കഴിഞ്ഞിരുന്നു.ഇപ്പോൾ ആസ്സാം സ്വദേശി രൂപാലി ബറുവയ്യാണ് വധു. ഇരുവരും തമ്മിൽ നേരത്തെ പരിചയം ഉണ്ടായിരുന്നു. ഇത് പിന്നീട് വിവാഹത്തിൽ കലാശിച്ചു. ഒരു കുടുംബജീവിതം വേണമെന്ന് ആഗ്രഹിച്ചാണ് ഇപ്പോൾ വിവാഹം കഴിച്ചത്.


ആശിഷ് വിദ്യാർത്ഥി ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ വേറിട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നടനാണ്.ദേശിയ പുരസ്‌കാര ജേതാവാണ്.11 ഭാഷയിൽ ആയി 300 ചിത്രങ്ങൾ അഭിനയിച്ചു. സി. ഐ. ഡി മൂസയിലെ പോലീസ് വേഷം ആണ് എപ്പോഴും ഓർമ വരുന്നത്. കൂടുതലും നെഗറ്റീവ് റോൾ ആണ് അദ്ദേഹത്തെ തേടി എത്തുന്നത്. ഈ 60 വയസിലും വീണ്ടും ഒരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിരിക്കുക ആണ് ഇരുവരും


Ashish Vidharthi got his second marriage 

Post a Comment

Previous Post Next Post