ബിഗ് ബോസ്സ് ഷോ മുഴുവനും സ്ക്രിപ്റ്റ് ആണെന്നും 24 മണിക്കൂർ അവിടെ നടക്കുന്ന കാര്യം പ്രേക്ഷകരിൽ എത്തുന്നില്ല എന്നുമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പറയുന്നത്.24 മണിക്കൂർ ക്യാമറ റെക്കോർഡ് ഉണ്ടെങ്കിലും അത് എഡിറ്റ് ചെയ്താണ് എത്തുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ആണ് ഇക്കാര്യം പറഞ്ഞത്.
റോബിൻ സീസൺ ഫോറിലെ ശക്തമായ മത്സരാർത്ഥി ആയിരുന്നു. ഷോയുടെ അവസാന സമയത്തു റോബിനെ പുറത്താക്കിയിരുന്നു. അന്ന് റിയാസ് ആയി തർക്കം ഉണ്ടായി പിന്നീട് കയ്യാംകളിയിൽ ആണ് അവസാനിച്ചത്. അന്ന് ആ സംഭവത്തിന് ശേഷം റോബിൻ ഷോയിൽ തുടരാൻ കഴിഞ്ഞില്ല. ഈ സംഭവത്തോട് കൂടി ഫാൻസ് പവർ കൂടിയിരുന്നു. റോബിൻ സപ്പോർട്ട് ആയി നിന്ന ദിൽഷക്ക് ആണ് അത് ഗുണം ചെയ്തത്. ഇതുവഴി വോട്ടിംഗ് ദിൽഷക്ക് കൂടുതൽ കിട്ടി സീസൺ 4 വിജയി ആയിരുന്നു ഇവർ.
സീസൺ 5 തുടങ്ങി ഡോക്ടർ റോബിനെയും രജിത് കുമാറിനെയും ബിഗ് ബോസ്സിൽ പ്രേവേശിപ്പിച്ചു. റോബിൻ പറയുന്നത് ഷോ ആരും കാണുന്നില്ല അത് കൊണ്ട് റേറ്റിംഗ് കുറവാണ്. റേറ്റിംഗ് കൂടാൻ റോബിൻ എത്തണം അഖിലിനും റിനോഷിനും എതിരായി മത്സരിക്കണം എന്നാണ് അവർ പറഞ്ഞത്. ഷോയിൽ കയറിയപ്പോൾ അതിന്റെ നിയമത്തിനു വിരുദ്ധമായി റോബിൻ പ്രവർത്തിച്ചു. ഇതേ തുടർന്ന് ബിഗ് ബോസ്സ് കൺഫക്ഷൻ റൂമിലേക്ക് വിളിച്ചു ഷോയിൽ നിന്നും പുറത്ത് പോകാൻ റോബിനെ അറിയിച്ചു.
മുബൈയിൽ നിന്ന് തിരിച്ചു എയർപോർട്ടിൽ എത്തി ഓൺലൈൻ മീഡിയക്ക് മുന്നിൽ ആണ് റോബിൻ പൊട്ടിത്തെറിച്ചത്. പരുപാടി സ്ക്രിപ്റ്റ് ആണെന്ന് റോബിൻ തുറന്ന് പറഞ്ഞു. ഇക്കാര്യം നേരത്തെ പറയാഞ്ഞത് അവരുമായി കരാർ ഉണ്ടായിരുന്നു. ഇപ്പോൾ രണ്ടാമത് പോയപ്പോൾ കരാർ ഇല്ല. റോബിൻ വരുന്നത് കണ്ടപ്പോൾ തന്നെ മീഡിയ റോബിനെ വളഞ്ഞിരുന്നു. റോബിനൊപ്പം ആരതി പൊടിയും ഉണ്ടായിരുന്നു.
Dr.Robin Radhakrishnan says big boss is scripted
Post a Comment