മോഹൻലാലിന് ഇന്ന് 63-മത് പിറന്നാൾ. ആശംസകൾ അറിയിച്ചു ആരാധകർ



മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ 63-ന്റെ നിറവിൽ. ഒട്ടേറെ ആരാധകരും സഹപ്രവർത്തകരും ആശംസകളും ആയി എത്തി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്‌നേഹതോടെ ലാലേട്ട എന്നാണ് വിളിക്കാറ്.ഇത്രയും വർഷം ആരാധകരുടെയും പ്രേഷകരുടെയും പിൻബലത്തിൽ ആണ് ഉയർന്നു വന്നത്.


പത്മഭൂഷൻ, പത്മശ്രീ, മികച്ച നടൻ ഉള്ള സംസ്ഥാന, ദേശിയ അവാർഡകൾ നൽകി ആദരിച്ചിട്ടുണ്ട്. ഇതിന് പുറമെ ലെഫ്റ്റെണൽ കേണൽ പദവിയും ലഭിച്ചിട്ടുണ്ട്. ഇന്ത്യ ഒട്ടാകെ ഒരുപാട് ആരാധകർ ഉണ്ട്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചു കൃത്യം 12 മണിക്ക് മമ്മൂട്ടി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇരുവരുടെയും സൗഹൃദം ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.


മോഹൻലാലിന്റെ പിറന്നാൾ എത്തുമ്പോൾ മമ്മൂട്ടിയും ആശംസകൾ അറിയിക്കാറുണ്ട്.വർഷങ്ങളായി സിനിമയിൽ സജീവമാണ് മോഹൻലാൽ. ആന്റണി പെരുമ്പാവൂർ ആശിർവാദ് കൂട്ട് കെട്ടിൽ ഒട്ടേറെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. മേജർ രവിയോടൊപ്പം ഒട്ടേറെ സിനിമയിൽ സൈനിക വേഷത്തിലും എത്തിയിട്ടുണ്ട്. ഈ പ്രായത്തിലും നല്ല എനർജിയിലാണ് അദ്ദേഹം ഒരു സിനിമ കമ്മിറ്റ് ചെയ്തു അതിൽ അഭിനയിക്കുന്നത്. ആരാധകർ സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ആയി മോഹൻലാലിന്റെ ചിത്രം ആണ് കാണാൻ കഴിയുന്നത്.

Mohanlal celebrated his birthday 


Post a Comment

Previous Post Next Post