മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തില്ല. പകരം രണ്ട് മണിക്കൂർ ചോദ്യം ചെയ്തു. നോട്ടീസ് കൊടുത്തു. മാധ്യമ പ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ് എടുത്തത്
സുരേഷ് ഗോപിയോട് മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്നതിനു ഇടയിൽ ആയിരുന്നു സംഭവം. മീഡിയ വണ്ണിലെ മാധ്യമ പ്രവർത്തക ത്രിശ്ശൂർ മൽസരത്തെ പറ്റി ചോദിക്കുന്നു. ഇതിന് സുരേഷ് ഗോപി മറുപടി പറയുന്നതോടൊപ്പം തോളിൽ കയ്യ് വെച്ചിരുന്നു. ഈ സമയം കയ്യ് മാറ്റാനായി മാധ്യമ പ്രവർത്തക പുറകോട്ട് മാറുന്നു. പിന്നീട് വീണ്ടും ചോദ്യം ചോദിക്കുകയും ഈ ചോദ്യത്തിന്റെ മറുപടിയോടൊപ്പം തോളിൽ കയ്യ് വെക്കുന്നു. ഇത് അവർക്ക് ഇഷ്ടപ്പെട്ടില്ല. ഇത് അരോചകം ആയി തോന്നിയെന്ന് അവർ പറഞ്ഞു. പിന്നീട് ഒരു പരാതിയും നൽകി.
സുരേഷ് ഗോപി പിന്നീട് മാപ്പ് പറയുകയും. താൻ ലൈംഗിക ചുവയോട് കൂടി തോളിൽ കയ്യിട്ടതല്ല പകരം വാത്സല്യത്തോടെ ഇട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി ഒരു ജന്റിൽ മാൻ ആണെന്ന് പലർക്കും അറിയാം. ഇത് രാഷ്ട്രീയ ഗൂഢാലോചന ആണെന്ന് ആണ് പലരും പറയുന്നത്.
Post a Comment