യുവ ഡോക്ടറുടെ ആത്മഹത്യയിൽ ഡോ. റുവൈസ് പിടിയിൽ. വിവാഹ വാഗ്ദാനം നൽകി അവസാനം സ്ത്രീധനം വൻ തുക ചോദിച്ചു. കിട്ടാതെ വന്നപ്പോൾ വിവാഹത്തിൽ നിന്നും പിന്മാറി. റുവൈസിന്റെ പിതാവ് സ്ത്രീധനം ആവിശ്യപെട്ടു.
ഷഹ്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗം വിദ്യാർത്ഥി ആണ്. ഡ്യൂട്ടിയിൽ പ്രവേശിക്കാതെ ഇരുന്ന ഷാനയെ അന്വേഷിച്ചു ഫ്ലാറ്റിൽ ചെന്നപ്പോൾ ആണ് അബോധവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോൾ ആത്മഹത്യ ആണെന്ന് സ്ഥിതികരിച്ചു. തിങ്കളാഴ്ച ആയിരുന്നു സംഭവം. ഇതിൽ റുവൈസിനെ പ്രതി ചേർത്തു കൊല്ലം പോലീസ് ജാമ്യം ഇല്ല വകുപ്പിൽ കേസ് എടുത്തിരുന്നു.
പോലീസ് കേസ് എടുത്ത അറിഞ്ഞ ശേഷം ഇയാൾ ഒളിവിൽ പോയി. മുൻകൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കാൻ ഇരിക്കുമ്പോൾ ആയിരുന്നു ബന്ധുവിന്റെ വീട്ടിൽ നിന്നും റുവൈസിനെ കസ്റ്റഡിയിൽ എടുത്തത്. ഷഹ്നയുടെ വീട്ടുകാരുൾപ്പടെ റുവൈസിന് എതിരെ കേസ് എടുക്കണം എന്നാരോപിച്ചിരുന്നു
Post a Comment