ഫുട്ബോൾ ഇതിഹാസം ഐ എം വിജയന്റെ ജീവിതം വളരെയധികം കാഴ്ടപാടുകളുടെ ആയിരുന്നു. ആക്രി വിറ്റ് നടന്നാണ് തന്റെ ബാല്യകാലം മുന്നോട്ട് പോയത്. അച്ഛൻ ചെറുപ്പത്തിലേ മരിച്ചപ്പോൾ വിജയന്റെ ജീവിതഭാരം കൂടി. അമ്മ വിജയനും ആക്രി വിറ്റ് നടന്നാണ് വീട് കഴിഞ്ഞു കൂടിയത്.
സ്കൂളിൽ പഠിക്കുമ്പോൾ ഭക്ഷണപൊതി അധ്യാപകരാണ് കൊടുത്തിരുന്നത്. പഠനത്തിൽ പുറകോട്ട് ആയിരുന്നു എങ്കിലും കായിക രംഗത്ത് മുൻപോട്ട് ആയിരുന്നു. തന്റെ ജീവിതം ഫുട്ബോൾ എന്ന കായിക ഇനം മുൻപോട്ട് നയിച്ചു. ഇന്ത്യയിൽ വലിയ പ്രചാരം ഫുട്ബോളിന് ഇല്ലാതിരുന്നിട്ടും വിജയൻ തന്റെ വിജയഗാത തിരഞ്ഞെടുത്തു സധൈര്യം മുന്നോട്ടു പോയി.
കേരളക്കര കറുത്ത മുത്ത് എന്ന പേരിൽ വിളിക്കുന്ന ഐ എം വിജയൻ ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഫുട്ബോൾ താരം ആയി. ഇന്ന് ഇന്ത്യയിൽ നടക്കുന്ന ഐ. എസ്. എൽ പോലുള്ള ഫുട്ബോൾ കായിക ഇനങ്ങൾ പ്രചാരം ആയി വരുന്നതേ ഉള്ളൂ. ഇന്ത്യ വേൾഡ് കപ്പ് ടീമിൽ ഇടം നേടുന്ന നിമിഷത്തിനായി കാത്തിരിക്കുവാണ് ഏവരും. ഇന്ത്യയിൽ ഫുട്ബോൾ കായിക ഇനം പ്രോത്സാഹനം നൽകാൻ ഐ എം വിജയൻ ഒട്ടേറെ സഹായിക്കുന്നുണ്ട്. ഇപ്പോൾ കേരള പോലീസിലും തന്റെ സേവനം തുടരുന്നുണ്ട്
Post a Comment