ഒരു വീട് നിങ്ങളുടെ സ്വപ്നം അല്ലെ. വീട് നിർമ്മിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ





 ഇന്ന് പലരുടെയും സ്വപ്നം കേറിക്കിടക്കാൻ നല്ലൊരു വീട് നിർമിക്കുക എന്നതാണ്. ഇതിനായി ഒരുപാട് കാലം കാത്തിരിക്കുന്നവരും ഉണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഒരു വീട് കെട്ടിപ്പൊക്കുക എന്നുള്ളത് വലിയ ഒരു കാര്യമാണ്. നിത്യോപയോഗസാധനങ്ങളുടെ വിലകയറ്റം വീട് നിർമാണത്തെ ബാധിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് വീട് എന്നത് പൂർത്തീകരിക്കാൻ പ്രയാസം ആവുന്നു.


ഇന്ന് കേന്ദ്ര, സംസ്ഥന സർക്കാർ വീട് നിർമാണത്തിന് ധനസഹായം നൽകുന്നുണ്ട്. ഒട്ടേറെ ആളുകൾക്ക് ഇത് ഉപകാരമാകുന്നുണ്ട്. സ്ഥലം ഇല്ലാത്തവർക്ക് അത്‌ വാങ്ങാനുള്ള പണവും നൽകുന്നു. പല ഘട്ടത്തിൽ ആണ് വീട് നിർമാണത്തിന് പണം നൽകുന്നത്. ആദ്യം തറ കെട്ടി കഴിയുമ്പോൾ കുറച്ചു ഗഡു നൽകും. പിന്നീട് ഭിത്തി കെട്ടി വാർത്തു കഴിയുയുമ്പോൾ അടുത്ത ഗഡു കിട്ടും. ഇതിന് ശേഷം മുഴുവൻ ഭിത്തി മുഴുവൻ തേച്ചതിന് ശേഷം ആയിരിക്കും ബാക്കി അവസാന ഗഡു ലഭിക്കുക.


ഇന്ന് 1000sq വീട് പണിയാൻ ഏകദേശം 8 - 11 ലക്ഷം വരെ ആകുന്നുണ്ട്. 1400sq വീടിന് 17 - 20 ലക്ഷം വരെയും, 2000sq 27- 30 ലക്ഷം വരെയും ആവാം. വീടിന് ഉള്ളിലെ ഇന്റീരിയർ വർക്കിന് അനുസരിച്ചു ഈ തുകയിൽ വ്യത്യാസം ഉണ്ടാകും.വീടിന് പണി തുടങ്ങുന്നതിനു മുൻപായി പഞ്ചായത്തിൽ നിന്നും പെർമിഷൻ എടുക്കേണ്ടതുണ്ട്. പെർമിഷൻ എടുക്കാതെ പണി തുടങ്ങിയാൽ പഞ്ചായത്തിൽ പിഴ അടക്കേണ്ടി വരും.കൃത്യമായി പ്ലാൻ വരച്ചു കൊടുത്ത ശേഷം വർക്ക്‌ തുടങ്ങുക. ഇതിനായി ഒരു സിവിൽ എഞ്ചിനീയറിനെ ഏല്പിക്കുക.


വീടിന്റെ നിർമാണം തുടങ്ങുന്ന മുതൽ ഒരു സിവിൽ എഞ്ചിനീയറിനെ വയ്ക്കുന്നത് നല്ലതായിരിക്കും. നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു അത്‌ ചെയ്യുക.

Post a Comment

Previous Post Next Post