സിനിമ റിവ്യൂവർ ആറാട്ടണ്ണൻ അറസ്റ്റിൽ. സിനിമ നടിമാരായ ഉഷ, ഭാഗ്യലക്ഷ്മി, കുക്കൂ എന്നിവർ നൽകിയ പരാതിയിൽ ആണ് നടപടി. ആറാട്ടണ്ണൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ സിനിമ നടികളെല്ലാം വേശ്യകൾ ആണെന്ന തരത്തിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ നടികൾ പരാതിപ്പെട്ടു.
നടി ഉഷ ആറാട്ടണ്ണൻ എതിരെ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ചു. എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാൾ ഇത്തരം പോസ്റ്റുകൾ ഇടുന്നു എന്നാണ് ഉഷ ചോദിക്കുന്നത്. ആദ്യമൊക്കെ ഇയാൾ മാനസിക രോഗി ആണെന്ന് പറഞ്ഞപ്പോൾ അത്ര കാര്യമാക്കിയില്ല. പിന്നീട് ഇത് ഇയാൾ തുടരുന്നത് കണ്ടപ്പോൾ പ്രതികരിക്കണം എന്ന് തോന്നി. അൻസിബയുടെ നേതിത്രവത്തിൽ അമ്മ അസോസിയേഷനിൽ ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
ഇയാൾ മാനസിക രോഗി ആണെങ്കിൽ അയാളുടെ വീട്ടുകാർ ആശുപത്രിയിൽ ഏല്പിക്കട്ടെ. അല്ലാതെ അയാൾക്ക് വായിൽ തോന്നുന്നത് അല്ല പറയേണ്ടത്. സിനിമ മേഖലയിൽ ഉള്ള 1000 കണക്കിന് സ്ത്രീകളേ കൂടിയാണ് ഇയാൾ അതിക്ഷേപിച്ചത്. ഇതിന് മുൻപും ഇയാളിൽ നിന്ന് ഇത്തരം നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്.
ആറാട്ടണ്ണൻ കഴിഞ്ഞ ദിവസം ഇറങ്ങിയ പടത്തിൽ ചെറിയ വേഷങ്ങൾ ഒക്കെ ചെയ്തിരുന്നു.ഇയാളുടെ കയ്യിൽ മിക്ക നടി, നടന്മാരുടെ ഫോൺ നമ്പർ ഉണ്ട്. രാത്രിയിൽ പലരെയും ഫോൺ വിളിച്ചു ശല്യപെടുത്താറുമുണ്ട്. ഇപ്പോൾ സിനിമ ഇറങ്ങി കഴിയുമ്പോൾ ഇത്തരം ഒട്ടേറെ റിവ്യൂ പറയുന്ന ആളുകൾ പ്രത്യക്ഷപെടും. പിന്നീട് ഇവർ സോഷ്യൽ മീഡിയയിൽ വൈറൽ ആവും.
ആറാട്ടണ്ണനെ കൂടാതെ അലിൻ ജോസ് പെരേര, പൈനാപ്പിൽ തലയൻ, കിംബോയി അങ്ങനെ കുറെ കഥാപാത്രങ്ങൾ ഉണ്ട്. സിനിമയെ തകർക്കാൻ ഇവരുടെ റിവ്യൂ ധാരാളം. ഇതിന് മുൻപും സമാന സംഭവം ഉണ്ടായിട്ടുണ്ട്.
Post a Comment