ഹിറ്റാച്ചി എടിഎം ന്റെ പ്രത്യേകതകൾ എന്തൊക്കെ എന്ന് നോക്കാം. ബാങ്കുകളുടെ എടിഎം നേക്കാൾ യൂസർ ഫ്രണ്ട്‌ലി ആണ്

 




നമ്മളിൽ പലരും എടിഎം ഉപയോഗിക്കുന്നവരാണ്. പെട്ടന്ന് ഒരാവിശ്യം വന്നാൽ ബാങ്കിൽ പോയി ക്യു നിൽക്കാതെ പെട്ടന്ന് പണം പിൻവലിക്കാൻ വിവിധ ബാങ്കുകൾ പ്രധാനപെട്ട സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കാറുണ്ട്. ഓട്ടോമാറ്റിക് ടെല്ലർ മിഷൻ എന്നാണ് എടിഎം ന്റെ പൂർണരൂപം. പല ബാങ്കുകളും നിശ്ചിത പണമിടപാട് നടന്നു കഴിഞ്ഞാൽ പിന്നീട് ഉള്ള എടിഎം പണമിടപാടിന് സർവീസ് ചാർജ് ഇടാക്കാറുണ്ട്.


എന്നാൽ ഇവയിൽ നിന്ന് എല്ലാം വ്യത്യസ്തം ആവുകയാണ് ഹിറ്റാച്ചി എടിഎം. എത്ര പണമിടപാട് നടന്നാലും സർവീസ് ചാർജ് ഇടയ്ക്കുന്നില്ല. കൂടാതെ ഹിറ്റാച്ചി ഒരു ബാങ്കിന് കീഴിലും ഉള്ളതല്ല. ആർ. ബി. ഐ നേരിട്ടാണ് ഹിറ്റാച്ചിക്ക് കമ്മിഷൻ വ്യവസ്ഥയിൽ എടിഎം പ്രൊവൈഡ് ചെയ്യുന്നത്. ഹിറ്റാച്ചി വിവിധ ഫ്രാൻചൈസി വഴിയാണ് എടിഎം സ്ഥാപിക്കുന്നത്. 5 ലക്ഷം രൂപ അടച്ചു എടിഎം നമ്മൾക്കും തുടങ്ങാം. ട്രാൻസാക്ഷൻ അനുസരിച്ചു നമ്മുക്ക് കമ്മീഷൻ ലഭിക്കും. 35 ഓളം ഫ്രാൻചൈസി ഡീലർമാർ കേരത്തിലുണ്ട്.


ഹിറ്റാച്ചി എടിഎം വഴി ക്യാഷ് പിൻവലിക്കൽ, നിക്ഷേപിക്കൽ, യൂ പി ഐ ക്യു ആർ കോഡ് സ്കാൻ ചെയ്തും പണം പിൻവലിക്കാം. 100 രൂപ, 200 രൂപ, 500 രൂപ നോട്ടുകൾ ആണ് എടിഎം ൽ ഉള്ളത്. മിനിമം 10000 രൂപ വരെ പിൻവലിക്കാം. ഒ. ടി. പി ഇല്ലാതെ തന്നെ 10000 പിൻവലിക്കാൻ സാധിക്കും. ഒരു തവണ 10000 എടുത്തു കഴിഞ്ഞാൽ വീണ്ടും കാർഡ് ഇട്ടാൽ ഇതേ തുക എടുക്കാൻ കഴിയും. ബാങ്ക് നിർദ്ദേശിക്കുന്ന ലിമിറ്റേഷൻ ഓരോ കാർഡിനും കാണും. അതനുസരിച്ചു പണം പിൻവലിക്കാം.






എടിഎം കാർഡ് ഹിറ്റാച്ചി മണി സ്പോട്ടിൽ നിന്നും എങ്ങനെ എടുക്കുന്നത് എന്ന് നോക്കാം. ആദ്യം നിങ്ങളുടെ കൈവശം ഉള്ള കാർഡ് ചിപ്പ് മുകളിൽ  വരുന്ന രീതിയിൽ ചിപ്പ് മുന്നിൽ ഉള്ള വരുന്ന രീതിയിൽ പിടിച്ചിട്ട് കാർഡ് നിക്ഷേപിക്കുക. കാർഡ് മുഴുവൻ കയറിയ ശേഷം ലോക്ക് ആവും. പിന്നീട് കാർഡ് വലിച്ചു ഊരരുത്. ഇനി സ്‌ക്രീനിൽ ഭാഷ തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷൻ വരും. ഇഷ്ടം ഉള്ള ഭാഷ തിരഞ്ഞെടുത്ത ശേഷം പണം പിൻവലിക്കാൻ ഉള്ള ഓപ്ഷൻ സെലക്ട്‌ ചെയ്യുക. എത്ര തുക ആണോ എടുക്കാൻ ഉദ്ദേശിക്കുന്നത് അത്‌ ടൈപ്പ് ചെയ്യുക ശേഷം ക്രെഡിറ്റ്‌, സേവിങ്സ്,കറന്റ്‌ എന്നീ ഓപ്ഷൻ ചോദിക്കും നിങ്ങളുടെ കയ്യിൽ ഉള്ള കാർഡ്, അക്കൗണ്ട്‌ ഏതാണോ അത്‌ തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ 4 അക്ക പിൻ അടിക്കുക. തുടരുക എന്ന് ടച്ച്‌ ചെയ്യുക. ശേഷം ക്യാഷ് മിഷൻ നിന്ന് എടുക്കുക 



Post a Comment

Previous Post Next Post