നടൻ ഷൈൻ ടോം ചാക്കോ പോലീസ് കസ്റ്റഡിയിൽ. ലഹരി ഉപയോഗവും വില്പന എന്നിവയാണ് നടന് എതിരെയുള്ള ആരോപണം. കഴിഞ്ഞ ദിവസം ഷൈൻ താമസിച്ച ഹോട്ടലിൽ പരിശോധന എത്തിയപ്പോൾ ജനൽ വഴി ചാടി നടൻ രക്ഷപ്പെട്ടിരുന്നു. നടൻ ചെന്നൈയില്ലേക്ക് കടക്കുകയും ചെയ്തു.
നടൻ താമസിച്ച ഹോട്ടലിൽ നിന്നും തെളിവുകൾ ഒന്നും ലഭിച്ചില്ല. ഷൈൻ ലഹരി ഉപയോഗം ഉണ്ടെന്ന് മനസിലാക്കി ഹോട്ടലിൽ പരിശോധനക്ക് എത്തിയത്. പക്ഷെ ഹോട്ടലിലെ ജനൽ വഴി രണ്ടാമത്തെ ബിൽഡിംഗിലേക്ക് ചാടുകയും. തുടർന്ന് സ്വിമ്മിംഗ് പൂളിന്റെ ഷീറ്റിന് മുകളിൽ വീഴുകയും അവിടെ നിന്ന് ഒരു ബൈക്ക് കാരൻ മുഖേന രക്ഷപെട്ടു. ഈ സമയം ഡാൻസ സംഘം റൂമിന് മുന്നിൽ തന്നെ കാളിങ് ബെൽ അടിച്ചു നിൽക്കുകയായിരുന്നു. ഈ സമയം ഷൈൻ ജനൽ വഴി രക്ഷപെട്ടിരുന്നു. റൂമിൽ പ്രവേശിച്ചപ്പോൾ ഷൈന്റെ ഒരു സുഹൃത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ നിന്നും മതിയായ തെളിവുകൾ ഒന്നും ലഭിച്ചില്ല.
വിൻസി അഗസ്റ്റിൻ കഴിഞ്ഞ ദിവസം ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ പരാതിപെട്ടിരുന്നു. ലഹരി ഉപയോഗിച്ച ശേഷം മോശമായി പെരുമാറി എന്നാരോപിച്ചു ആയിരുന്നു പരാതി. ഇതേ തുടർന്ന് ആണ് ഷൈന്റെ ലഹരി ഉപയോഗം ഡാൻസ സംഘം പിന്തുടരുന്നത്. ഇത് ഷൈൻ വെട്ടിലായി. ഇന്ന് ഷൈൻ ഹാജരായപ്പോൾ 32 ചോദ്യങ്ങൾ ആണ് പോലീസ് അയാളോട് ചോദിച്ചത്. ഡാൻസ സംഘം ആണെന്ന് അറിയില്ലായിരുന്നു പകരം ഏതോ ഗുണ്ടകൾ ആണെന്ന് കരുതി ആണ് രക്ഷപെട്ടത്. നടനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാവും എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിന് മുൻപ് കൊക്കെയിൻ കേസിൽ പോലീസ് അറെസ്റ്റ് ചെയ്തിരുന്നു. ഇതിൽ പോലീസിന്റെ ഭാഗത്തെ പിഴവ് കാരണം പ്രതികൾ എല്ലാം രക്ഷപെട്ടിരുന്നു. ഇതിൽ കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു
സിനിമ മേഖലയിൽ കൂടുതൽ ആളുകൾ ലഹരി ഉപയോഗിക്കുണ്ട്. അത്തരക്കാരെല്ലാം നിരീക്ഷണത്തിൽ ആണ്. ഇതിന് മുൻപ് ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർ കേസിൽ പെട്ടിട്ടുണ്ട്. സിനിമ മേഖലയിൽ നിന്നും കൂടുതൽ ആളുകളെ നിരീക്ഷണം ഏർപ്പെടുത്താനും മതിയായ തെളിവുകൾ ഉണ്ടെങ്കിൽ അറെസ്റ്റ് ചെയ്തു ചോദ്യം ചെയ്യാനും ആണ് നീക്കം.
ഷൈൻ ടോം ചക്കോക്ക് എതിരെ ndps ആക്ട് പ്രകാരം 27(A),29 എന്നീ വകുപ്പ് പ്രകാരം ആണ് കേസ് എടുത്തത്. ഇത് ജാമ്യം ഇല്ലാ വകുപ്പാണ്. കേസ് പ്രകാരം 10 വർഷം വരെ തടവ് ലഭിക്കാം.രണ്ട് ലക്ഷം രൂപ വരെ പിഴയും രേഖപെടുത്താം. കേരളത്തിലെ ആദ്യ കൊക്കേയൻ കേസ് ഷൈൻ ടോം ചാക്കോക്ക് എതിരെയാണ് ഉള്ളത്. ഇത് 8 വർഷം മുൻപാണ് കേസ് എടുത്തത്.
ഒട്ടേറെ ഇന്റർവ്യൂവിൽ ഷൈൻ ടോം ചാക്കോ എത്തുമായിരുന്നു. ഇത് പലതും വൈറൽ ആയിട്ടുണ്ട് ആൾ സംസാരിക്കുന്നത് പ്രതേക ശൈലിയിൽ ആണ് ഇത്തരത്തിൽ ഒട്ടേറെ ഇന്റർവ്യൂ ഹിറ്റ് ആയിട്ടുണ്ട്. പാർവതി ബാബുവുമായി ഉണ്ടായിരുന്ന ഇന്റർവ്യൂ ആണ് ഏറെ ശ്രെദ്ധിക്കപ്പെട്ടത്. ഒരുപാട് ആരാധകരും ഷൈൻ ഉണ്ട്. കേരളത്തിൽ ഒട്ടേറെ ലഹരി കേസിൽ യുവാക്കൾ അകപ്പെടുന്നുണ്ട്. ഇതിൽ പോലീസിന് ഒട്ടേറെ വിട്ടുവീഴ്ച ഉണ്ടായിട്ടുണ്ട്. യുവ തലമുറയെ ഇതിൽ നിന്നും പിന്മാറാൻ ഒട്ടേറെ ക്യാമ്പയ്നുകൾ നടക്കുന്നുണ്ട്
Post a Comment