ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്. സി. ഈ അലയൻസ് കമ്പനി ആണ് ആളുകളേ വെട്ടിലാക്കുന്നത്






സി. ഈ അല്ലയൻസ് (CE allains )എന്ന കമ്പനി ഓൺലൈൻ ജോലി വാഗ്ദാനം നൽകി തട്ടിപ്പുകൾ നടത്തുന്നു.ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് വഴി ആദ്യം പരസ്യം ഇടുന്നു. ഈ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്മുടെ ഫോൺ നമ്പർ, അഡ്രസ്, പേര് എന്നിവ അവർക്ക് ലഭിക്കും. പിന്നീട് നമ്മളുടെ ഫോണിലേക്ക് ഇവർ വിളിക്കുന്നു.



ഫോൺ വിളിക്കുന്ന വഴി വീട്ടിൽ ഇരുന്നു പണം സാമ്പാദിക്കാം. അതിന് ശേഷം ഇവർ പറയുന്ന പത്തു ഓൺലൈൻ ജോബുകൾ വിശദീകരണം നടത്തും. ക്യാപ്ച്ച ക്രീയേഷൻ, കണ്ടന്റ് എഴുതൽ, യൂ ട്യൂബ് അഡ്സ് വ്യൂ എന്നിങ്ങനെ പത്തോളം ജോബ് പറയും. അതിന് ശേഷം ഇത് രജിസ്റ്റർ ചെയ്യാൻ 1000 രൂപ ആകും എന്നും ഇത് വൺ ടൈം പേയ്‌മെന്റ് ആണെന്നും പറയും. ഇവരുടെ ആളുകൾ ഇത് രജിസ്റ്റർ ചെയ്യാൻ നമ്മളെ നന്നായി കൺവിൻസ് ചെയ്യും.


പണം കൈമാറുന്നത് പോസ്റ്റ്‌ ഓഫീസ് വഴിയാണ്. ഇത് ഒരിക്കലും റീഫണ്ട് കിട്ടില്ല. അതിനാൽ ഈ തട്ടിപ്പിന് അവർ പോസ്റ്റ്‌ ഓഫീസ് തന്നെ ഉപയോഗിക്കുന്നു. പോസ്റ്റ്‌ വഴി ഒരു സ്റ്റുഡന്റ് ബുക്ക്ലേറ്റും ലഭിക്കും. ഇത് ഫിൽ ചെയ്ത് നൽകണം. ഇതിൽ ഒരു കോഡും ഉണ്ടാകും. ഇവർ നമുക്കായി ഒരു പേർസണൽ ട്രൈനേറേയും നൽകും. ഈ കോഡ് അവർക്ക് കൈമാറണം.


പേർസണൽ ട്രൈനെർക്ക് കോഡ് കൈമാറുമ്പോൾ സ്റ്റഡി മെറ്റീരിയൽ ആയി കുറെ വീഡിയോ ലിങ്ക് തരും. ഇത് മുഴുവൻ കണ്ടതിനു ശേഷം ഏതൊക്ക ജോലി വേണമെന്ന് പറയാൻ പറയും. അത്‌ അയച്ചു കൊടുക്കുമ്പോൾ വീണ്ടും കുറെ ലിങ്കുകൾ തരും. എന്നാൽ ഈ ലിങ്കുകൾ ഇവർ പറഞ്ഞതുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. പിന്നീട് ഇവരുടെ ട്രൈനെർ നമ്മുടെ മെസ്സേജ് കാണുകയില്ല. അവർ ഓൺലൈൻ നിരന്തരം ഉണ്ടായിട്ടും മറുപടി ലഭിക്കില്ല. ഇവരെ വിളിച്ചാലും ഫോൺ എടുക്കില്ല. പോസ്റ്റ്‌ ഓഫീസ് വഴി ആയത് കൊണ്ട് പണം തിരികെ ലഭിക്കുകയും ഇല്ല. ഓൺലൈൻ ട്രാൻഫർ ചെയ്യേണ്ടതില്ല എന്ന് കൃത്യമായി പറയും 

#CEallians @CEallians #Moneyscamers

Post a Comment

Previous Post Next Post