17 വർഷം ആയി കൂടെ ഉള്ള തന്റെ ഡ്രൈവർക്ക് വീട് വച്ചു നൽകി ശ്രീനിവാസൻ. മലയാളികൾക്ക് പ്രിയപ്പെട്ട നടൻ ആണ് ശ്രീനിവാസൻ. തന്റെ സഹപ്രവർത്തകനെ പോലെ കണ്ട് ഒരു വീട് വച്ചു നൽകിയിരിക്കുക ആണ് ശ്രീനിവാസൻ. ഒരു മലയാളി ബ്ലോഗറുടെ വീഡിയോ നിന്നാണ് സോഷ്യൽ മീഡിയ ഈ വാർത്ത അറിഞ്ഞത്.
വിഷു ദിനത്തിൽ പാൽ കാച്ചി ഗൃഹപ്രവേശം നടന്നു. ആരോഗ്യപരമായി ശ്രീനിവാസന് കുറച്ചു പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും സിനിമ അഭിനയം ഉണ്ട്.പയ്യോളി സ്വദേശി ഷിനോജ് ആണ് അദ്ദേഹത്തിന്റെ ഡ്രൈവർ. ശ്രീനിവാസൻ കുടുംബസമേതം എത്തി ചടങ്ങിന്. ഭാര്യ വിമല ആണ് പാൽ കാച്ചിയത്. തുടർന്ന് വിഷു കൈനീട്ടവും നൽകി. ഷിനോജ് വീട് വേണ്ട എന്നു പറഞ്ഞിരുന്നു. എന്നാൽ അതൊന്നും പറ്റില്ല ആൾ പറയുന്ന സ്ഥലത്തു തന്നെ സ്ഥലം വാങ്ങി വീട് നിർമിച്ചു.
ശ്രീനിവാസൻ മലയാളത്തിലെ കോമഡി, വില്ലൻ എന്നീ കഥാപാത്രങ്ങൾ അഭിനയിച്ചു പ്രേക്ഷകമനസ്സ് കീഴടക്കിയതാണ്. രണ്ട് മക്കൾ ആണ് ഉള്ളത്. വിനീത്, ധ്യാൻ ഇരുവരും മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഉണ്ട്. വിനീത് ഗായകൻ, നടൻ, സംവിധായകൻ, സംഗീത സംവിധായകൻ എന്നീ മേഖലയിൽ കഴിവ് തെളിയിച്ചു. ധ്യാൻ ആണെങ്കിൽ സംവിധാനം, നടൻ എന്നീ മേഖലയിൽ സ്ട്രോങ്ങ് ആണ്.
ധ്യാൻ ശ്രീനിവാസൻ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിനീത് ശ്രീനിവാസൻ ആണ് വീട് വേണ്ട എന്ന് പറഞ്ഞ ഷൈജുവിന് നിർബന്ധിച്ചത്. അച്ഛൻ സ്നേഹത്തോടെ തരുന്നതല്ലേ വാങ്ങിക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോ എത്തിയതോടെ ശ്രീനിവാസനും കുടുംബത്തിനും അഭിനന്ദന പ്രവാഹം ആണ് എത്തുന്നത്. ശ്രീനിവാസൻ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്ത വ്യക്തി ആണ്. വീട്ടിൽ പച്ചക്കറി കൃഷി ചെയ്തു വിഷ രഹിതമായ ഭക്ഷണം കഴിക്കാൻ അദ്ദേഹം ശ്രമിച്ചു.
മലയാളത്തിൽ മോഹൻലാലിന് ഒപ്പം ആണ് ശ്രീനിവാസൻ കൂടുതൽ അഭിനയിച്ചിരിക്കുന്നത്. ഇവരുടെ കോംബോ ഹിറ്റ് അടിച്ചിട്ടുണ്ട്. ശ്രീനിവാസൻ കൂടുതലും കോമഡി വേഷത്തിൽ ആണ് എത്തുന്നത് ഇത് ആളുകളേ ശ്രീനിവാസനെ കൂടുതൽ പ്രിയപ്പെട്ടവൻ ആക്കി. സിനിമ രചന നിർവഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ആരോഗ്യപരമായ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും സജീവം ആണ്. 17 വർഷം കൂടെയുള്ള ഡ്രൈവർക്ക് ഇപ്പോൾ നല്ലൊരു വീട് നിർമിച്ചു നൽകിയിരിക്കുകയാണ് ശ്രീനിവാസൻ.
Post a Comment