നമുക്ക് എല്ലാവർക്കും സാമ്പത്തിക ബാധ്യത ഉണ്ടാകും. ഇതിന് ഒരു പരിഹാരം ആണ് ഏവരും ഉറ്റ് നോക്കുന്നത്. നമ്മുടെ വരവിനെക്കാൾ കൂടുതൽ ചിലവ് ആയാൽ പണം നമ്മൾ കടം വാങ്ങാൻ തുടങ്ങും. ഇത്തരത്തിൽ കടം ആകുമ്പോൾ ഇത് തിരിച്ചു അടവ് ബുദ്ധിമുട്ടിലാവും. ഇത് ആവും മിക്ക ആളുകൾക്കും ഉണ്ടാവാൻ പോകുന്ന അവസ്ഥ. നമുക്ക് ഒരു സേവിങ്സ് ഉണ്ടാക്കി എടുക്കുക എന്നതാണ് ഇതിന് പരിഹാരം. സേവിങ്സ് ഉണ്ടാക്കി സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള സമയം ഇത് വിനയോഗിക്കാം.
ഒട്ടേറെ ആളുകൾ സാമ്പത്തികമായി പിന്നോക്കം നില്കുന്നതായി കാണാം. കൃത്യമായ പ്ലാനിങ് ഇല്ലാത്തതിനാൽ മാത്രം പണം അമിതമായി ചിലവഴിക്കുന്നവർ ആണ് മിക്കവരും. പല വിധത്തിലുള്ള ചിട്ടികൾ, ആർ. ഡി, ഫിക്സഡ് ഡെപ്പോസിറ്റ്, എൽ. ഐ. സി എന്നിങ്ങനെ ഉള്ളവയിൽ ചേരുക. അപ്പോൾ ഓരോ മാസവും ഒരു തുക സമ്പാധിക്കാൻ കഴിയും. ഈ തുക കുറച്ചു വർഷം കഴിയുമ്പോൾ നമ്മൾക്ക് എടുക്കാം. അതിൽ നിന്ന് എന്തെങ്കിലും വാങ്ങുകയോ ആ തുക തന്നെ ഫിക്സഡ് ഡെപ്പോസിറ്റ് ഇടാം.
10 ലക്ഷം രൂപക്ക് മുകളിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുന്നതായിരിക്കും നല്ലത്. ഇതിൽ നിന്നും നമ്മുക്ക് പലിശ ലഭിക്കും. ഈ പലിശ ഉപയോഗിച്ച് ഒരു വാഹനം എടുത്ത് അത് ഈ. എം. ഐ ൽ അടക്കുവാണേലും ലാഭം ആയിരിക്കും. നമ്മുക്ക് അത്യാവശ്യം സ്ഥലം ഉണ്ടെങ്കിൽ സോളാർ പോലെയുള്ള പവർ പ്ലാന്റ് സ്ഥാപിക്കാം. നമ്മുടെ സ്ഥാപനത്തിലോ, വീട്ടിലേക്കു വീലിംഗ് സിസ്റ്റം ആക്കാം കറന്റ് ബിൽ പിന്നീട് വരുകയില്ല. ബാക്കി മിച്ചം വരുന്ന കറന്റ് കെ. എസ്. ഈ. ബി വൈദ്യൂത കേന്ദ്രത്തിലേക്ക് വിതരണം ചെയ്യാം. ഇത് വഴി അങ്ങോട്ട് കൊടുക്കുന്നത്തിന് യൂണിറ്റിന് പണം കിട്ടും
Post a Comment