സോളാർ ലാഭകാരമോ നമ്മുടെ കാലാവസ്ഥയിൽ? അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

 




സോളാർ ലാഭം ആണോ. കുറേയധികം ആളുകൾക്ക് വർഷങ്ങളായി ഉള്ള സംശയം ആണ് ഇത്. ഒട്ടും സംശയിക്കാതെ തന്നെ പറയാം ലാഭം ആയിരിക്കും സോളാർ. നിങ്ങൾക്ക് ഇത് ഇൻസ്റ്റാൾ ചെയ്തു പരിപൂർണമായ ഊർജസ്വാതന്ത്ര്യത്തിലേക്ക് കടക്കാം.ഇപ്പോൾ വിപണിയിൽ ഓൺഗ്രിഡ്, ഹൈബ്രിഡ്, മൈക്രോ ഇൻവെർട്ടർ, ഓഫ്‌ ഗ്രിഡ് ഇൻവെർട്ടർ എന്നിവ ഇറങ്ങിയിട്ടുണ്ട്. നമുക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുക.


ഓൺഗ്രിഡ് സിസ്റ്റം പൊതുവെ കൂടുതൽ ആളുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ഓൺഗ്രിഡ് കെ എസ് ഈ ബി ഗ്രിഡ്മായി കണക്ട് ചെയ്താണ് പ്രവർത്തനം. ഇത് കറന്റ്‌ ബിൽ കുറക്കുവാൻ സഹായിക്കുന്നു. കറന്റ് പോകുന്ന സമയം ഇവ പ്രവർത്തിക്കില്ല. ആന്റി അയലെന്റിങ് പ്രൊട്ടക്ഷൻ ഉള്ളതിനാൽ ഈ സമയം ഗ്രിഡ്ലേക്ക് ഇവ ഫീഡ് ചെയ്യില്ല. ഈ സമയം ഫീഡ് ചെയ്താൽ ലൈനിലേക്ക് പ്രവേശിച്ചു കെ എസ് ഈ ബി പോലുള്ള ലൈൻ മെയ്ന്റൻസ് സമയം ഇത് ഫീഡ് ആയാൽ അപകടം ആണ്. അവർക്ക് ഷോക്ക് എൽകാൻ സാധ്യത ഉള്ളതിനാൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നു.


ഹൈബ്രിഡ് സിസ്റ്റം ഓൺഗ്രിഡ് പോലെത്തന്നെ ഫങ്ക്ഷന്. എന്നാൽ ഇവക്ക് ബാറ്ററി സ്റ്റോറേജ് നൽകിയിട്ടുണ്ട്. ഇതും കറന്റ്‌ പോകുന്ന ടൈമിൽ ലൈനിലേക്ക് പ്രവേശിക്കില്ല. എന്നാൽ ഇവ ലിഥിയം ബാറ്ററിലേക്ക് സ്റ്റോർ ചെയ്യാം. ട്യൂബ്ലലർ ബാറ്ററിയും ഉപയോഗിക്കാം. പക്ഷെ ഇതിൽ നമ്മൾ വെള്ളം ഫിൽ ചെയ്യണ്ടി വരും. നിങ്ങളുടെ ആവിശ്യം അനുസരിച്ചു അത് തിരഞ്ഞെടുക്കുക. ബാറ്ററി ബാക്ക് അപ്പ്‌ ബാറ്ററി AH നേ ആശ്രയിച്ചു ഇരിക്കും. ഇത് നമ്മൾക്ക് എത്ര സമയം വേണം എന്നതനുസരിച്ചു തിരഞ്ഞെടുക്കാം. ലിഥിയം ബാറ്ററി ആണ് ഏറ്റവും പുതിയ ടെക്നോളജി. ഇവക്ക് വില കൂടുതൽ ആയിരിക്കും. കൂടുതലും ഹൈബ്രിഡ് സിസ്റ്റം ഉപയോഗിക്കുന്നവർ ലിഥിയം ആണ് ഉപയോഗിക്കുന്നത്. നിങ്ങടുടെ ആവിശ്യ അനുസരിച്ചു ഇത് വെയ്ക്കാം. ഇതിൽ നമുക്ക് വീടിന് ഉള്ളിലേക്ക് ഉപയോഗിക്കുന്ന രീതിയിൽ ബാറ്ററി സ്റ്റോർ ചെയ്യുന്ന രീതിയിലോ അല്ലെങ്കിൽ ഗ്രിഡ് ലേക്ക് വിതരണം ചെയുന്ന രീതിയിലോ സജീകരിക്കാം.


മൈക്രോ ഇൻവെർട്ടർ പൊതുവെ ഉപയോഗിക്കുന്നത് ഷെയ്ഡ് കൂടുതൽ ഉള്ള ഇടങ്ങളിൽ ഉപയോഗിക്കുന്നു. ഇവ ഓരോ പാനലിനും ഓരോ ഇൻവെർട്ടർ നൽകുന്നു. അപ്പോൾ പാനലിനു അടിയിൽ വെച്ചു തന്നെ ഡി സി കൺവെർഷൻ നടക്കുന്നു. താഴെ ഉള്ള എ സി കമ്പേയനർ ബോക്സിലേക്ക് മുകളിൽ നിന്ന് എത്തുന്ന വൈദ്യതി ഗ്രിഡ്മായി കണക്ട് ചെയ്യുന്നു.ഓരോ പാനെലും എത്ര കിലോ വാട്ട് ഉത്പാധിപ്പിച്ചു എന്ന് അറിയാൻ സാധിക്കും. ഏതെങ്കിലും ഒരു പാനലിന് മാത്രമായി ഷെയ്ഡ് അടിക്കുന്നുണ്ടോ എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടോ എന്ന് അറിയാൻ സാധിക്കും. കെ എസ് ഈ ബിയിലേക്ക് എത്ര എക്സ്പോർട്ട് ചെയ്തു വീട്ടിലേക്ക് എത്ര ഇമ്പോർട്ട് ചെയ്തു എന്നത് മൈക്രോ ഇൻവെർട്ടർ ആപ്പുകളിൽ അറിയാൻ സാധിക്കും. സ്ട്രിങ് ഇൻവെർട്ടർ സിസ്റ്റത്തിൽ ഇത്തരത്തിൽ അറിയാൻ കഴിയില്ല. അത്പോലെ തന്നെ സ്ട്രിങ് കംപ്ലയിന്റ് ആയാൽ അതിൽ നിന്നും ഉത്പാദനം ഉണ്ടാവുകയില്ല. എന്നാൽ മൈക്രോ ഇൻവെർട്ടറിലെ ഒരു ഇൻവെർട്ടർ മാത്രമായി കംപ്ലയിന്റ് ആയാലും ബാക്കി ഉള്ളവ പ്രവർത്തിക്കും. ഇത്തരം സവിശേഷതകൾ ഉള്ളതിനാൽ ഇവയും ആളുകൾ തിരഞ്ഞെടുക്കുന്നു.



ഓഫ്‌ ഗ്രിഡ് ഇൻവെർട്ടറുകൾ നമ്മുടെ ഒക്കെ വീടുകളിൽ കാണും. കറന്റ്‌ പോകുമ്പോൾ ബാക്ക് അപ്പിനായി ഉപയോഗിക്കുന്ന ആണ് ഇവ. നമ്മുക്ക് എത്ര ലോഡ് വേണം എത്ര ബാക്ക് അപ്പ്‌ എന്നിവക്ക് അനുസരിച്ചു ഇൻവെർട്ടർ ഫിക്സ് ചെയ്യാം. വെള്ളം ഒഴിക്കുന്ന ടുബുലർ ബാറ്ററി ആയതിനാൽ മാക്സിമം 5 വർഷം ലൈഫ് ഉണ്ടാവുകയുള്ളൂ. ബാറ്ററി എണ്ണം കൂടുന്നതിന് അനുസരിച്ചു ഇത് കംപ്ലയിന്റ് ആയി കഴിഞ്ഞാൽ 6 എണ്ണം ഒക്കെ ഉണ്ടെങ്കിൽ മാറാൻ ഏകദേശം 1 ലക്ഷം രൂപ അടുത്ത് വരും. പണ്ട് കാലങ്ങളിൽ കൂടുതലായും ഇത്തരം സിസ്റ്റം ഉപയോഗിച്ചിരുന്നു. ഇപ്പോൾ എന്നാൽ കൂടുതലും ഹൈബ്രിഡ് ഉപയോഗിച്ച് ബാക്ക് അപ്പ്‌ ചെയ്യുന്നതാവും നല്ലത്.


സോളാർ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. ആദ്യമായി ഇതിന് നമ്മുടെ വീടിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ മേൽക്കൂര ഇതിന് അനുയോജ്യമാണോ എന്ന് നോക്കണം. കൃത്യമായി തെക്കു നിന്ന് വെയിൽ പാനലിൽ അടിക്കണം അവിടെ ഷെയ്ഡ് ഉണ്ടാവാൻ പാടില്ല. കിഴക്ക്, പടിഞ്ഞാറു വശവും മരങ്ങൾ ഉണ്ടെങ്കിൽ രാവിലെയും വൈകിട്ടും ഷെയ്ഡ് അടിക്കാൻ സാധ്യത ഉണ്ട്. ഇവ നോക്കി സ്റ്റക്ചർ പണിയുക. ഉയരം കൂടിയ സ്‌ട്രക്ച്ചർ ആണെങ്കിൽ പാനൽ കഴുകുന്നതിന് ഇടക്ക് വോക്ക് വേ ഇടുക. ഇവ കൃത്യമായി 6 മാസം കൂടുമ്പോൾ എങ്കിലും വൃത്തി ആക്കുന്ന രീതിയിൽ ഉള്ള ഒരു ഇൻസ്റ്റാലറിനെ ഏല്പിക്കുക.അല്ലെങ്കിൽ നമ്മൾ തന്നെ ഇവ വൃത്തി ആക്കുക. പാനലിൽ നിന്നുള്ള ഡി സി യുടെ നീളം കുറക്കുവാൻ ശ്രദ്ധിക്കുക. നീളം കൂടുന്നതിന് അനുസരിച്ചു പ്രൊഡക്ഷൻ ഡ്രോപ്പ് ഉണ്ടാവും. ഡി സി നീളം കുറച്ചു എ സി സൈഡിലും നീളം കൂടുതൽ ആണെങ്കിൽ യൂ ജി കേബിൾ ഉപയോഗിക്കുക. സ്ട്രാക്ട്ച്ചർ തുരുമ്പ് എടുക്കാതെ രണ്ട് കോട്ട് പെയിന്റ് ചെയ്യുക. എപ്പോക്സി പെയിന്റ് ആണ് അനുയോജ്യം.


സ്ട്രക്ച്ചർ ബോൾട്ട് ചെയ്യുണ്ടെങ്കിൽ അതിന് മുകളിൽ ലീക്ക് പ്രൂഫ് നിർബന്ധമായും ചെയ്യുക. ഷീറ്റ് റൂഫിൽ ആണെങ്കിൽ സ്ട്രക്ചർ ലെഗ് വരുന്ന ഭാഗത്തു ഷീറ്റ് കട്ട്‌ ചെയ്യുന്നിടം എം സീൽ, സിലിക്കോൺ എന്നിവ ഉപയോഗിച്ച് അടക്കുക. പാനൽ ഫിക്സ് ചെയ്യുമ്പോൾ സ്‌ട്രുക്ചർ ഹോൾ ഇടാതെ ജെ ബോൾട്ട് ഉപയോഗിക്കുക. പ്ലാസ്റ്റിക് എൻഡ് ക്യാപ് ഉപയോഗിച്ച് ക്ലോസ് ചെയ്യുക. സ്‌കൊയർ ട്യൂബിന് ഉള്ളിൽ വെള്ളം കയറാതെ നോക്കുക. ഉള്ളിൽ വെള്ളം കേറിയാൽ തുരുമ്പിച്ചു പെട്ടന്ന് കേടാവും. വോക്ക് വേ പിന്നീട് പാനൽ വാഷ് ചെയ്യാൻ സാധിക്കും വിധം സജീകരിക്കുക.ലൈറ്റ്റിംഗ് അറസ്റ്റ്റ്റർ വെയ്ക്കുബോൾ പാനലിൽ നിഴൽ വീഴാതെ ഫിക്സ് ചെയ്യുക. കൃതിമായി പ്രൊട്ടക്ഷൻ കിട്ടുന്ന രീതിയിൽ ആയിരിക്കണം ഇവ. ബൈഫേഷ്യൽ പാനൽ ആണെങ്കിൽ സ്‌ട്രുക്ചർ കൃത്യമായി ഹൈറ്റ് വേണം. തറ വൈറ്റ് പെയിന്റ് അടിക്കുവാണേൽ കൂടുതൽ പ്രൊഡക്ഷൻ കിട്ടും. പാനൽ ഫിക്സ് ചെയ്യാൻ അലുമിനിയം ക്ലാമ്പ് തന്നെ എന്ന് ഉറപ്പാക്കുക. പാനലിലേക്ക് 


വയറിംഗ് ചെയ്യുമ്പോൾ സോളാർ ഇൻവെർട്ടർ നല്ല ഒരു ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കുക. കംപ്ലയിന്റ് ആയാൽ കൃത്യമായി സർവീസ് തരുന്നതും റീപ്ലേസ്മെന്റ് വാറന്റി ഉള്ളവയും തിരഞ്ഞെടുക്കുക. എർത്ത് ചെയ്യുമ്പോൾ നാലടി ഉള്ള എർത്ത് റോട് ഉപയോഗിക്കുക. എർത്ത് ചേമ്പറും അതിനുള്ളിൽ കോമ്പൗണ്ട് ഇട്ട് ഫിൽ ചെയ്യുക. എ. സി, ഡി. സി, ലൈറ്റ്നിങ്. സൃക്ചർ എർത്ത് എന്നിങ്ങനെ നാലായി ചെയ്യുക. മുകളിൽ പാനലിൽ നിന്ന് എത്തുന്നത് ഡി. സി കേബിൾ വഴി ആണോ എന്ന് പരിശോധന നടത്തുക. ഡി. സി നീളം മാക്സിമം 15,20 മീറ്റർ ആയി ചുരുക്കുക. ഡി. സി ചുരുക്കി എ. സി സൈഡും നീളം കൂടുതൽ ആണേൽ യൂ. ജി കേബിൾ ഉപയോഗിക്കുക. എ. സി, ഡി. സി കമ്പയ്നർ ബോക്സിൽ സർജ് പ്രൊട്ടക്ഷൻ കാട്രീജ് ഉണ്ടോ എന്ന് നോക്കുക. മുകളിൽ പാനൽ എൻഡ് കണക്ഷൻ എം. സി. ഫോർ കണക്ടർ ഉപയോഗിച്ചു തന്നെ കൊടുക്കണം. ഇത് കൃത്യമായി ക്രിബിങ് ടൂൾ ഉപയോഗിക്കുക. ലൂസ് കോൺടാക്ട് ഉണ്ടാവരുത്. ലൂസ് കോൺടാക്ട് ആണെങ്കിൽ ആർക്ക് ചെയ്തു ഡി. സി കത്താൻ ചാൻസ് ഉണ്ട്. അത്‌ പോലെ തന്നെ എർത്ത് കണക്ഷൻ ലെഗ്കളും ഉപയോഗിക്കുക. ഇതും ക്രിബിങ് ടൂൾ ഉപയോഗിച്ച് ചെയ്യുക. എർത്ത് പ്രധാനപെട്ട ഒരു ഘടകം തന്നെയാണ്.



ഒട്ടുമിക്ക കമ്പനികളും പ്ലാന്റ് നിർമാണ സമയത്തു നല്ല സപ്പോർട്ടും പിന്നീട് സർവീസ് സമയത്ത് ഇവരെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും. സോളാറിൽ പ്രാധാന്യം അതിന്റെ പാനൽ തന്നെയാണ്. ഇവ കേടാകാതെയും കൃത്യമായ ഇടവേളകളിൽ കഴുകയും ചെയ്യണം. അത് പോലെ തന്നെ ഡി. ബി കളിലെ സർജ് പോയിട്ടുണ്ടോ എന്നും നോക്കുക. ഇവ പോയിട്ടുണ്ടെങ്കിൽ എത്ര പെട്ടന്ന് റീപ്ലേസ് ചെയ്യുക. അല്ലെങ്കിൽ അത്‌ ഇൻവെർട്ടർ ഓവർ വോൾടേജ് പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്ന ഏതേലും എം ഒ വി പോലുള്ളവ ഡാമേജ് ആകും. ഒട്ടുമിക്ക ആളുകളും ഇവ ഇൻസ്റ്റാൾ ചെയ്തിട്ട് തിരിഞ്ഞുനോക്കാത്തവർ ആണ്. വ്യക്തമായി സർവീസ് ഉൾപ്പെടെ ഉള്ള കാര്യം സംസാരിച്ചിട്ട് കൃത്യമായി ചെയ്യുന്നവർക്ക് കൊടുക്കുക വർക്ക്‌.


സോളാർ എന്നത് വർധിച്ചു വരുന്ന എനർജി ഉപയോഗത്തിന് ഒരു ആശ്വാസം ആണ്. സോളാർ നമുക്ക് ആവിശ്യ അനുസരിച്ചു അല്ലെങ്കിൽ ഭാവിയിൽ ഉപയോഗം കൂടുതൽ ഉണ്ടെങ്കിൽ എത്ര കിലോ വാട്ട് വേണം എന്ന് നിശ്ചയിച്ചു അത് നിർണയിക്കാം. ഇലക്ട്രിക് കാറുകൾ ഇറങ്ങിയതോടെ വലിയ ഒരു ഇലക്ട്രിക് വിപ്ലവത്തിലേക്ക് കിടക്കുകയാണ് ഇന്ത്യയിൽ 50% ഇലക്ട്രിക് കാറുകൾ ആവുകയാണെങ്കിൽ അതിൽ സോളാർ നിർണായക പങ്കു വഹിക്കും. 900 ത്തിലധികം സോളാർ ഇൻസ്റ്റാലേഷൻ ഏജൻസികളാണ് എം. എൻ. ആർ. യിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യ ഗവണ്മെന്റ് സോളാറിൽ നല്ല പ്രോത്സാഹനം നൽകുന്നു. 10 kw വരെയുള്ള റെസിഡൻഷ്യൽ പ്രൊജക്റ്റിന് 78000 രൂപ സബ്‌സിഡി നൽകുന്നു. വലിയ സ്ഥാപനങ്ങൾ, സ്കൂൾ, ആശുപത്രി എന്നിവിടങ്ങളിൽ നല്ല എനർജി ഉപയോഗം ഉണ്ടെങ്കിൽ അവിടെ കിലോവാട്ട് കൂടിയ സിസ്റ്റം ഉപയോഗിച്ച് എനർജി സ്വാതന്ത്ര്യത്തിലേക്ക് കടക്കാം.50 കിലോവട്ടിന് മുകളിൽ സോളാർ സ്ഥാപിക്കുക ആണെങ്കിൽ എലെക്ട്രിക്കൽ ഇൻസ്‌പെക്റേറ്റിൽ നിന്നു അനുമതി, ഇൻസ്‌പെക്ഷൻ എന്നിവ പൂർത്തിയാവണം 


നിങ്ങൾ ഇപ്പഴും സോളാർ വെയ്ക്കാതെ അമിത ബിൽ അടക്കുന്നവർ ആണെങ്കിൽ ഉറപ്പായും വെയ്ക്കുക. ഏറ്റവും കുറഞ്ഞ 3 kw ന് സബ്‌സിഡി കഴിഞ്ഞു 130000 മുടക്ക് മുതൽ ഉള്ളൂ. നിങ്ങൾക്ക് 2 മാസം കൂടുമ്പോൾ 4000 - 5000 ബിൽ ആണ് വരുന്നത് എങ്കിൽ സോളാറിനായി മുടക്കിയ തുക 4 വർഷം കൊണ്ട് തിരിച്ചു പിടിക്കാം. പിന്നീട് ഫ്രീ ആയി വൈദുതി ലഭിക്കും. ഇപ്പോൾ ലോൺ സൗകര്യം ലഭ്യമാണ്. അപ്പോൾ സാധാരണപെട്ടവർക്കും സോളാർ എന്നത് സ്വപ്നം അല്ലാതെ യാഥാർഥ്യം ആകും. ഇലക്ട്രിക് ബൈക്ക്, കാർ, ഓട്ടോ എന്നിവ ഇതിൽ ചാർജ് ചെയ്യുകയും ചെയ്യാം. പൊലുഷൻ ഫ്രീ ആയി ജീവിക്കാം. സോളാർ ഇനിയും ചെയ്യാത്ത ഒട്ടേറെ വീടുകൾ നിലവിൽ ഉണ്ട്. ബിസിനസ്‌ എന്ന രീതിയിൽ ആണെങ്കിലും സോളാറിന് നല്ല സാധ്യത ആണ്. സോളാർ മേഖലയിൽ ഒട്ടേറെ ജോലി സാധ്യതയും ഉണ്ട്. നമ്മൾ ഉപയോഗിക്കുന്നതിന് കെ. എസ്. ഈ. ബി 8 രൂപ മുതൽ യൂണിറ്റിന് ഈടാക്കും. ഉപയോഗത്തിനും താരിഫിനും അനുസരിച്ചു ഇത് വ്യത്യാസം ഉണ്ടാവും. സോളാറിൽ നിന്നും കെ. എസ്. ഈ. ബിക്ക് കൊടുക്കുമ്പോൾ യൂണിറ്റിന് 3 രൂപ വെച്ചാണ് കിട്ടുന്നത്. അധികമായി കിട്ടുന്ന തുക വർഷത്തിൽ നമ്മുടെ ബാങ്ക് അക്കൗണ്ട്‌ എത്തുന്നത്. നിങ്ങൾ സോളാർ വെച്ചിട്ടുള്ള ആളുകളോട് അഭിപ്രായം ചോദിക്കുക. വെയ്ക്കുബോൾ നല്ല ബ്രാൻഡ്, ഏജൻസി, സർവീസ് എന്നിവക്ക് പ്രാധാന്യം നൽകുക.



Post a Comment

Previous Post Next Post