മാർക്കോ എന്ന ചിത്രത്തിന് ശേഷം ഗെറ്റ് സെറ്റ് ബേബിയാണ് പുറത്തിറങ്ങിയത് ഇതിന് ശേഷം ഉണ്ണിമുകുന്ദൻ ചിത്രങ്ങൾ ഒന്നും ഇറങ്ങിയിട്ടില്ല. 2024 ഡിസംബറിൽ ആണ് മാർക്കോ ഇറങ്ങിയത്. ഇത് വൻ ഹിറ്റ് ആവുകയും പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കുകയും ചെയ്തു. തീയറ്ററിൽ മികച്ച പ്രകടനം നടത്തിയിരുന്നു. പിന്നീട് ഒ ടി ടി യിലും എത്തി. പിന്നീട് കുറെ വിവാദ ങ്ങളിലും അകപ്പെട്ടു. ചിത്രം കൊച്ചു കുട്ടികളിൽ പോലും അക്രമവാസന ഉണ്ടാക്കും എന്ന് പ്രചരണം നടന്നു. ഇത് കൊണ്ട് സിനിമ സാറ്റലൈറ്റ് വിതരണം തടഞ്ഞു.
പിന്നീട് ഒരു ആരാധകൻ മാർക്കോ 2 ഉണ്ടാവുമോ എന്ന് സോഷ്യൽ മീഡിയയിൽ കമന്റ് ആയി ചോദിച്ചിരുന്നു. ഇതിന് മറുപടി ആയി ഉണ്ടാവില്ല എന്ന് ഉണ്ണി പറഞ്ഞു. മാർക്കോ സംവിധായാകനുമായി ഉള്ള അഭിപ്രായ വ്യത്യാസം കൊണ്ട് പടം കമ്മിറ്റ് ചെയ്തില്ല എന്നും പറയുന്നുണ്ട്. 2025 ആറാം മാസം എത്തിയിട്ടും ഇത് വരെയായും പുതിയ പ്രൊജക്റ്റ് എത്തിയിട്ടില്ല ഉണ്ണിക്ക്. താരം മിക്ക സംവിധായകരുമായി നല്ല ബന്ധത്തിൽ അല്ല എന്നും പറയുന്നുണ്ട്
ഉണ്ണിയുടെ മാനേജർ വിപിനെ മർദ്ധിച്ചു എന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു. വിപിൻ മർദ്ധിച്ചു എന്നാരോപിച്ചു കേസ് കൊടുത്തിരുന്നു. പിന്നീട് ഈ കേസ് അന്വേഷണം നടത്തി സി സി ടി വി പരിശോധന നടത്തിയപ്പോൾ മർദിച്ചതായി കണ്ടെത്തിയില്ല. വിപിനുമായി പ്രൊഡ്യൂസർ അസോസിയേഷൻ ചർച്ച നടത്തി അന്ന് ഉണ്ണിയും എത്തിയിരുന്നു. ഇവിടെ വെച്ച് എല്ലാം ഒത്തുതീർപ്പ് ആക്കിയിരുന്നു. പിന്നീട് ചാനൽ ചർച്ചയിൽ വെച്ച് വിപിൻ ഇത് ലംഗിച്ചു. അതെ തുടർന്ന് അസോസിയേഷനിൽ നിന്ന് പുറത്താക്കിരുന്നു.
ഉണ്ണി മലയാളികൾക്ക് ഒട്ടേറെ നല്ല സിനിമകൾ നൽകിയ നടൻ ആണ്. ഒട്ടേറെ വേഷങ്ങൾ കൊണ്ട് വിസ്മയിപ്പിച്ചു. വിക്രമാദിത്യൻ, മല്ലുസിങ്, എന്നിങ്ങനെ മാർക്കാനാവാത്ത സിനിമകളും സമ്മാനിച്ചു. അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി മലയാള സിനിമയും ആരാധകരും കാത്തിരിക്കുകയാണ്
Post a Comment