സോഷ്യൽ മീഡിയ താരവും ബിഗ് ബോസ്സ് ടൈറ്റിൽ വിന്നറുമായ അഖിൽ മാരാർ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് ആണ് ചർച്ച ആയിരിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങൾ വലിയ ഭീഷണി ആകുന്നു നടിമാരുടെ വീഡിയോ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചാണ് രംഗത്ത് എത്തിയത്. ഇത് കൊണ്ട് പല നടികളും പ്രതികരിക്കാൻ പോലും കഴിയുന്നില്ല. പ്രതികരിച്ചാൽ സൈബർ ബുള്ളിയിങ് പോലുള്ളവ ഭയക്കണം.
നടിമാരുടെ വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ കമന്റ് ബോക്സ് ഓഫ് ചെയ്യുക എങ്കിലും ചെയ്യണം. പല തരത്തിൽ ഉള്ള കമന്റ്‌കൾ ആണ് എത്തുന്നത്. മാളികപ്പുറം സിനിമയിൽ അഭിനയിച്ച ദേവനന്ദ എന്ന കുട്ടിയുടെ വീഡിയോ ഇടുമ്പോൾ ഒട്ടേറെ ട്രോളുകൾ ആണ് പ്രത്യക്ഷപെടുന്നത്. ആ കുട്ടി മികച്ച നടി ആവേണ്ട ആളാണ് ഇപ്പോഴേ ഡീഗ്രേഡിങ് ചെയ്ത് തുടങ്ങി അഖിൽ മാരാർ കൂട്ടി ചേർത്തു. ഈ പോസ്റ്റ് മാരാർ പോസ്റ്റ് ചെയ്ത ശേഷം ഒരുപാട് നെഗറ്റീവ്, പോസറ്റീവ് കമന്റ് എത്തി.
ബിഗ് ബോസ്സിൽ എത്തുന്നതിനു മുൻപ് സംവിധായകൻ ആയിരുന്നു മാരാർ. സിനിമ യിൽ നിന്നും കാര്യമായ പുരോഗതി ഉണ്ടായില്ല. താൻ എടുത്ത കാർ, ബൈക്ക് എന്നിവ ലോൺ അടക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. പിന്നീട് ചാനൽ ചർച്ചകളിൽ പൊതുപ്രവർത്തകൻ ആയി ചർച്ചക്ക് പോകുമായിരുന്നു. പിന്നീട് ആണ് ബിഗ് ബോസ്സിൽ കയറുന്നത്. ബിഗ് ബോസിൽ മികച്ച പ്രകടനം കാഴ്ച വെച്ച് അതിന്റെ വിജയി ആയി.
അഖിൽ മാരാരിന് എതിരെ സോഷ്യൽ മീഡിയയിൽ തെറി വിളിക്കുന്നവരോട് അദ്ദേഹത്തിന് ഇത്രയും പറയാൻ ഉള്ളൂ. അതായത് ഇപ്പോൾ ഒരു മണിക്കൂർ കൊണ്ട് തനിക്ക് ഇപ്പോൾ ഒരു ലക്ഷം രൂപ ഉണ്ടാക്കാൻ കഴിയും. തന്നെ വിളിക്കുന്ന എല്ലാ ഇന്റർവ്യൂവിനും താൻ പ്രതിഫലം വാങ്ങിയാണ് പോകാറുള്ളത്. അതിൽ നിന്നാണ് കൊച്ചിയിൽ ഫ്ലാറ്റ്, ബി. എം. ഡബ്ലിയു, മിനി കൂപ്പർ കാർ എന്നിവ വാങ്ങാൻ കഴിഞ്ഞത്. അഖിൽ മാരാരെ പോലെയുള്ളൂ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെ ഒട്ടേറെ പൊതുവിഷയങ്ങളിൽ പ്രതികരിക്കാറുണ്ട്. ഒട്ടേറെ വിമർശനവും, സൈബർ ബുള്ളിയിങ്ങും അദ്ദേഹവും നേരിട്ടിട്ടുണ്ട്. അതാണ് ഓൺലൈൻ മീഡിയയെ പറ്റി അദ്ദേഹം പ്രതികരിക്കാൻ ഉണ്ടായ കാരണവും
Post a Comment