ബിഗ്ഗ് ബോസ്സ് വിജയിയും സംവിധായകനും ആയ അഖിൽ മാരാർ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജ് വഴി അമ്മയും സുഹൃത്തുക്കളും തൊഴിലുറപ്പ് സ്ഥലത്ത് എത്തി അവരുടെ ഒപ്പം ഉള്ള വീഡിയോ ഇട്ടിരുന്നു. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആയി. ഇത്രയും പണമുള്ള മാരാരുടെ അമ്മ എന്തിനാണ് ഇപ്പോഴും പണിക്ക് പോകുന്നത് എന്നായി ചോദ്യം.
എല്ലാത്തിനും മറുപടി ആയി അമ്മയും മാരാരും പുതിയ വീഡിയോയുമായി എത്തി. അമ്മ എന്തിനാണ് തൊഴിലുറപ്പിന് പോകുന്നത് എന്ന വിശദീകരണം അയാണ് എത്തിയത്. അമ്മിണിയമ്മ തന്റെ സുഹൃത്തുക്കളോടൊപ്പം സംസാരിക്കാനും ചിലവഴിക്കാനും പോകുന്നതാണെന്നും. വീട്ടിലെ ചിലവിന് ഉള്ളത് മകൻ തന്നെയാണ് തരുന്നത്. തിരുവനന്തപുരത്ത് ആശുപത്രിയിൽ പോയപ്പോൾ കാറിന് പോകാൻ പറഞ്ഞു എന്നാൽ ഇവർ ബസ്സിന് പോയി. പിന്നെ ആളുകൾ ചോദിക്കുന്നത് ഇപ്പോഴും ഈ വീട്ടിൽ ആണോ താമസിക്കുന്നത്. അതിനും അമ്മക്ക് മറുപടി ഉണ്ട്. ഈ വീടിന് കുഴപ്പം ഒന്നുമില്ല.
വളരെ സാധാരണകാരൻ ആയി വന്ന ആളാണ് അഖിൽ. ബിഗ് ബോസിന് ശേഷം ആണ് ജീവിതം മെച്ചപ്പെട്ട നിലയിൽ എത്തിയത്. ഇപ്പോൾ തനിക്ക് മണിക്കൂറിൽ ലക്ഷങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നും മാരാർ പറയുന്നു. സോഷ്യൽ മീഡിയയിൽ അമ്മയുടെ അടുത്ത് ചെന്ന് ആണ് വീഡിയോ ഇട്ടത്. വലിയമ്മ വീണത് കൊണ്ടും അച്ഛന് വയ്യാത്തത് കൊണ്ടും ഇപ്പോൾ തൊഴിലുറപ്പിന് പോകുന്നില്ലെന്നു അമ്മണിയമ്മ പറഞ്ഞു
Post a Comment