നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണക്ക് കുഞ്ഞുണ്ടായ സന്തോഷം സോഷ്യൽ മീഡിയ വഴി അറിയിക്കുകയായിരുന്നു. അമ്മയും കുഞ്ഞു സുഖമായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനക്ക് നന്ദി. ദിയക്ക് ആൺകുഞ്ഞാണ് ഉണ്ടായത്. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടാണ് ഈ വിവരം നടൻ അറിയിച്ചത്.
കൃഷ്ണകുമാറിന്റെ കുടുംബത്തെ എല്ലാവർക്കും സുപരിചിതം ആണല്ലോ. ഇവർ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവവും ആണ്. എല്ലാ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയ വഴിയോ യൂ ട്യൂബ് വീഡിയോ ആയോ അറിയിക്കാറുണ്ട്. ദിയ ഗർഭിണി ആയ മുതൽ തുടർന്ന് ഉള്ള വിവരങ്ങളും നൽകുന്നുണ്ടയിരുന്നു. ദിയയുടെ വിവാഹത്തിന് ശേഷം അശ്വിൻ ആയി ഫ്ലാറ്റിൽ ആണ് താമസം.
ഇതിനിടയിൽ ആണ് ദിയയുടെ "ഓ ബൈ ഓസി " എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉടലെടുത്തത്. സ്ഥാപനത്തിലെ സ്റ്റാഫുകൾ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നു. ഇത് സംബന്ധിച്ചു കേസ് കൊടുത്തിരുന്നു. ഇത് ഒട്ടേറെ ചർച്ച ആയ വിഷയം ആണ്. തന്റെ കുഞ്ഞു ജനിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതെ വളരെ സമാധാനത്തോടെ കുഞ്ഞ് എത്തണം എന്നായിരുന്നു ആഗ്രഹം അത് പോലെ തന്നെ സാധിച്ചു. അഡ്മിറ്റ് ആകുന്ന മുതൽ ഉള്ള വീഡിയോ ദിയ യൂ ട്യൂബിൽ ഇട്ടിരുന്നു.
Post a Comment