മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ അന്തരിച്ചു.വിടവാങ്ങി ജനനായകൻ



 മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 2006 മുതൽ 2011 വരെ മുഖ്യമന്ത്രി ആയിരുന്നു. 101 വയസ്സായിരുന്നു അദ്ദേഹത്തിന്. 3.20 ആയിരുന്നു വിയോഗം. പൊതുപ്രവർനത്തുനുവേണ്ടി ജീവിതം മാറ്റി വെച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നികത്താൻ ആവാത്ത വിയോഗം. നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസം ദുഖാചരണം ആയിരിക്കും.


ആയിരകണക്കിന് ആളുകൾ എ കെ ജി സെന്ററിലേക്ക് ഒഴുകി എത്തി. തങ്ങളുടെ പ്രിയ നേതാവിനെ ഒന്നു കാണാൻ. മുദ്രാവാക്യം വിളികളും ആയി പ്രവർത്തകർ ഒന്നടങ്കം തടിച്ചു കൂടി കഴിഞ്ഞു. വി. എസ് എന്ന ജനനായകനെ സംസാര ശൈലി ഏറെ പ്രിയപ്പെട്ടത് ആയിരുന്നു. അഴിമതി ഇല്ലാത്ത നേതാവായിരുന്നു. അന്ധ്യഞ്ജലി അർപ്പിച്ചു രാഷ്ട്രീയ നേതാക്കളും പ്രമുഖരും.ബുധനാഴ്ച സംസ്‍കാരം നടത്തും. ആലപ്പുഴ ചുടുകാട്ടിൽ  ആണ് ആന്ധ്യവിശ്രമം.തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് വിലാപയാത്ര ആയിട്ടാണ് പോകുന്നത്.

ഉമ്മൻ ചാണ്ടി വി എസ് അച്യുതാനന്ദൻ മാറി മാറി ഭരണം നടന്ന കാലം. ഇരുവരും ജനങ്ങൾക്ക് പ്രിയപ്പെട്ടവർ ആയിരുന്നു. ഉമ്മൻ ചാണ്ടി മരിച്ചപോഴും ജനസാഗരം ആയിരുന്നു അദ്ദേഹത്തെ ഒന്ന് കാണാൻ വേണ്ടി. സമാന സാഹചര്യം ആണ് ഇപ്പോൾ വി എസ് മരണമടഞ്ഞപ്പോഴും ഉള്ളത്.

Post a Comment

Previous Post Next Post