നിവിൻ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കി വി. എസ് ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. മഹാവീര്യർ എന്ന ചിത്രത്തിൽ പരാജയത്തെ തുടർന്ന് 90 ലക്ഷം രൂപ നഷ്ടം ഉണ്ടായിരുന്നു. ഇത് ആക്ഷൻ ഹീറോ ബിജു 2 ൽ നിർമാണ പങ്കാളിത്തം നൽകാം എന്ന് പറഞ്ഞു 1.90 കോടി വാങ്ങിച്ചു. എന്നാൽ ഇപ്പോൾ പടം ദുബായ് കേന്ദ്രികരിച്ചുള്ള വിതരണക്കാർക്ക് കൊടുത്തു അഡ്വാൻസ് വാങ്ങി എന്നാണ് ഷംനാസ് പറയുന്നത്.
നിവിൻ പോളി ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് വിശദീകരണം നൽകിയിട്ടുണ്ട്. അതിൽ പറയുന്നത് മധ്യസ്ഥതയിൽ പറഞ്ഞ കാര്യങ്ങൾ മറച്ചു വെച്ചാണ് കേസ് കൊടുത്തത് എന്നാണ്. ഇതിനെതിരെ കേസ് കൊടുക്കും, സത്യം വിജയിക്കും എന്ന് നിവിൻ പറഞ്ഞു.ജൂൺ 28 മുതൽ കോടതി പ്രകാരം ഉള്ള മദ്യസ്ഥ ചർച്ചകൾ നടന്ന് വരുവാണ്. ഇതിനെതിരെ ഗാഗ് ഓഫ് ഓർഡർ ലംഘനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. കാര്യങ്ങൾ വളച്ചൊടിച്ചു പറയുന്നു എന്നിവയാണ് നിവിൻ പറയുന്നത്.
നിവിൻ പോളിക്ക് ഇതിന് മുൻപും സ്ത്രീ പീഡന കേസ് വന്നിരുന്നു. അന്നും അദ്ദേഹം ഒട്ടും പേടിച്ചില്ല. പിന്നീട് ഈ കേസ് ആരോപണം കെട്ടിച്ചാമച്ചതാണ് എന്ന് വ്യക്തമായി. വിനീത് ശ്രീനിവാസൻ, പാർവതി കൃഷ്ണ എന്നിവർ തെളിവ് സഹിതം കൊണ്ട് വന്നു നിവിൻ പോളിക്ക് ഒപ്പം നിന്നിരുന്നു. ഇപ്പോഴും അതേ അവസ്ഥയിൽ ആണ് നിവിൻ. ഈ കേസിലും നിവിനും പങ് ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു.
നിവിൻ പൊളിയുടെ ശക്തമായ തിരിച്ചു വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. എത്ര ആരോപണങ്ങൾ ഉണ്ടായാലും ആരാധകർ ആണ് നിവിന്റെ ശക്തി. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ പരാജയം ആയിരുന്നു. എന്നാൽ ആക്ഷൻ ഹീറോ ബിജു 2 ആണ് നിവിനിൽ പ്രതീക്ഷ ഉള്ള സിനിമ. എന്നാൽ ഈ ചിത്രം ഇറങ്ങുന്നതിനു മുൻപേ നിർമാതാക്കളുടെ പ്രശ്നത്തിൽ വിവാദം ആയിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ ചിത്രം മലർവാടി ആർട്സ് ക്ലബ്ബിലൂടെ ആണ് നിവിൻ സിനിമയിൽ എത്തുന്നത്. പിന്നീട് പ്രേമം സിനിമയാണ് നിവിൻ പോളിയുടെ ജീവിതം മാറ്റി മറിച്ചത്
Post a Comment