തിരുവനന്തപുരം: സോളാർ മേഖലയെ തകർക്കുന്ന തരത്തിൽ റെഗുലേറ്ററി കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിരോധം ഏർപ്പെടുത്തി. സോളാർ സംഘടനകൾ ആയ മാസ്റ്റേഴ്സ്, റെക്ക്, ക്രീപ, സോളാർ ഉപയോക്താക്കൾ, സംരംഭകർ എന്നിവർ ചേർന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകി.കവടിയാറിൽ നിന്നും വെള്ളയമ്പലത്തിലെ റെഗുലേറ്ററി ഓഫീസിന് മുന്നിലേക്ക് ആണ് പ്രതിഷേധം എത്തിയത്.
പുതിയ നിയമപ്രകാരം 5 കിലോവാട്ട് വെയ്ക്കുന്നവർ ത്രീ ഫെയസ് കണക്ഷനിലേക്ക് മാറണം. കൂടാതെ 30% ബാറ്ററി ബാക്ക് അപ്പ് നൽകണം. നെറ്റ് മീറ്ററിങ് ഒഴിവാക്കി നെറ്റ് ബില്ലിങ് ആരംഭിക്കും. ഇങ്ങനെ അണ് പുതിയ നിയമങ്ങൾ. ഇത് നിലവിൽ വന്നാൽ നീലിവിൽ ഉള്ള ഉപയോക്താക്കളെയും ഇനി വെയ്ക്കാൻ പോകുന്നവരെയും ഇത് ബാധിക്കും. സോളാറിൽ ഇപ്പോൾ ഉണ്ടാകുന്ന മുന്നേറ്റം കുറയുകയും സോളാർ സ്ഥാപനനങ്ങളെയും,സോളാർ ഉത്പന്നങ്ങൾ വിളക്കുന്നവരെയും,തൊഴിലാളികളെയും ഇത് ബാധിക്കും.
ഇതിനെതിരെ 4000 ആളുകൾ ആണ് ഇന്ന് പ്രതിഷേധത്തിന് എത്തിയത്. നിയമം പിൻവലിചില്ല എങ്കിൽ സമരം ശക്തം ആക്കുമെന്ന് സമരസമിതി അറിയിച്ചു. 11 മണിയോടെ എത്തിയ പ്രതിഷേധക്കാർ ഉച്ചക്ക് 1 മണി വരെ റെഗുലേറ്ററി കമ്മീഷൻ മുന്നിൽ പ്രതിഷേധം ഏർപ്പെടുത്തി. കേരളത്തിൽ ഒട്ടേറെ ആളുകൾ ലോൺ എടുത്തു സോളാർ വെച്ചിട്ടുണ്ട്. അത്പോലെ ഇലക്ട്രിക് ഓട്ടോറിക്ഷ, കാർ, ബൈക്ക് എന്നിവയും സോളാർ വഴി കറന്റ് ബിൽ വരാതെ സഹായിക്കുന്നവയാണ്. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ സാധാരണ ജനങ്ങളെ ഇത് ബാധിക്കും
Post a Comment