താരപുത്രി വിസ്മയ മോഹൻലാൽ സിനിമയിലേക്ക്. ആശിർവാദ് സിനിമയുടെ 37 - മത് സിനിമയിൽ ആണ് അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാൽ സോഷ്യൽ മീഡിയ വഴി ചിത്രത്തിന്റെ പോസ്റ്ററും മകൾക്ക് ആശംസകളും നേർന്നു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരുടെ സിനിമ പ്രവേശനത്തിന് ശേഷം വിസ്മയ എത്തും എന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വിസ്മയയും എത്തിയിരിക്കുകയാണ്.
തുടക്കം എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയരംഗത്തേക്ക് പ്രവശിക്കുന്നത്. പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരും ആശംസകൾ നേർന്നു. വിസ്മയ ഒരു എഴുത്ത്കാരി കൂടിയാണ്. ഒപ്പം ചിത്രങ്ങളും വരക്കും. എല്ലാവരും ആകാംഷയോടെ ആണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.
പ്രണവ് മോഹൻലാൽ, ദുൽഖർ എന്നിവർ ആദ്യമായി സിനിമയിൽ എത്തിയപ്പോൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് നല്ല വേഷങ്ങൾ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ഇന്ന് മലയാള സിനിമയിൽ ഒട്ടേറെ നടി-നടന്മാരുടെ മക്കൾ സിനിമയിലേക്ക് പ്രവേശിക്കുന്നുണ്ട്. ചിലർ പെട്ടന്ന് ശ്രദ്ധിക്കപെടും. എന്നാൽ ചിലർ വന്നത് പോലും അറിയാതെ അഭിനയം നിർത്തിയവരും ഉണ്ട്. ഇപ്പോൾ ജയറാമിന്റെ മകൻ കാളിദാസ്, ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോക്, സലിം കുമാറിന്റെ മകൻ ചന്ദു, സുരേഷ് ഗോപിയുടെ മക്കൾ ഗോകുൽ, മാധവ് എന്നിവരും സിനിമയിൽ സജീവമായിട്ടുണ്ട്.
Post a Comment