നിർമാണ മേഖലകൾ ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ കയ്യേറിയിരിക്കുകയാണല്ലോ. എല്ലാ പ്രദേശത്തും ഇവരുടെ കുറച്ചു ആളുകൾ തമ്പ് അടിച്ചിരിക്കുന്നത് കാണാൻ കഴിയും. അവരുടെ സംസ്ഥാനത്ത് കൂലി തീരെ കുറവും ഇവിടെ കേരളത്തിൽ ന്യായമായ കൂലിയും കിട്ടുന്നതാണ് ഇവർ ഇങ്ങോട്ട് വരാൻ ഉള്ള കാരണം.
അങ്ങനെ ഏകദേശം 10 വർഷം ആയി ജോലി ചെയ്ത ഒരു തൊഴിലാളിയുടെ കഥയാണ് ഇത്. ഇപ്പോൾ തനി മലയാളിയായി ജീവിക്കുന്നു. വന്ന സമയത്തു മലയാളി തൊഴിലാളിയുടെ കൂടെ നിന്ന് മലയാളം പഠിച്ചു. മലയാളം പഠിക്കാൻ നല്ല പാടാണ്. ഇവിടെ സ്ഥിരമായി ജോലി ലഭ്യം ആയപ്പോൾ കുടുംബത്തെയും ഇങ്ങോട്ട് ആക്കി.
മലയാളി ലുക്കിൽ കാവി കൈലി ഉടുത്തു വരുമ്പോൾ താൻ ഒരു അന്യദേശക്കാരൻ ആണെന്ന് ആർക്കും ഒറ്റ നോട്ടത്തിൽ പിടികിട്ടില്ല. ഇവിടെ ജോലി ചെയ്യുന്നതിൽ പൂർണ സംതൃപ്തി അയാൾക്കുണ്ട്. രണ്ട് കുട്ടികളുടെ അച്ഛൻ ആണ്. ഇരുവരും ഇവിടുത്തെ സ്കൂളിൽ പഠിക്കുന്നു. മലയാളിക്ക് ഇവരെ പുച്ഛം ആണെങ്കിലും ജോലിയുടെ കാര്യത്തിൽ നൂറ് ശതമാനം ഇവരെ വിശ്വസിക്കാം
Post a Comment