നമുക്ക് എല്ലാവർക്കും ഏതെങ്കിലും ഒരു പെറ്റിനെ കൂടുതൽ ഇഷ്ടം ആയിരിക്കുമല്ലോ. മിക്ക വീടുകളിലും പട്ടിയോ പൂച്ചയോ കാണും. ഇതിനെ കൊഞ്ചിക്കാനും തലോടാനും നമുക്ക് പ്രതേക ഇഷ്ടം ആണല്ലോ.
നമ്മുടെ കഥയിലെ നായകനെ ഒരു മൃഗത്തിനോടല്ല എല്ലാ മൃഗത്തിനോടും ഭയങ്കര ഇഷ്ടം ആണ്. ഒട്ടുമിക്ക മൃഗങ്ങളും വീട്ടിൽ ഉണ്ട്. എല്ലാത്തിന്റെയും കരച്ചിൽ കേട്ടാൽ സൂവിൽ പോയ പ്രതീതി കിട്ടും. എല്ലാവരോടും രാവിലെ കുശലം പറയുകയും തീറ്റി കൊടുക്കുകയും ചെയ്യും. ഇവയെല്ലാം അങ്ങോട്ട് നല്ലപോലെ സ്നേഹിക്കുമ്പോൾ തിരിച്ചു അവർ സ്നേഹിക്കുന്നു.
എവിടെയെങ്കിലും യാത്ര ചെയ്യുമ്പോൾ ആരെങ്കിലും വഴിയിൽ ഉപേക്ഷിച്ച പോയ മൃഗത്തെയും വീട്ടിൽ കൊണ്ട് പോകും. അത് പോലെ ചെറിയ അപകടം പറ്റിയവയെയും വീട്ടിൽ കൊണ്ട് പോയി പരിപാലിക്കും. എല്ലാത്തിനും കൃത്യമായി വാക്സിൻ എടുക്കുകയും ചെയ്യും. ഏതേലും മൃഗം മരണപെടുമ്പോൾ ഏറെ വിഷമം ആകും. തന്റെ മൃഗങ്ങളെ ആർക്കും തന്നെ വിൽക്കാനോ സൗജന്യം ആയി കൊടുക്കാനോ അദ്ദേഹം തയ്യാർ അല്ല. മൃഗ സ്നേഹവും അവരുടെ ബഹളവും അയൽവക്കതുള്ളവരുമായി അത്ര രസ ചർച്ചയിൽ അല്ല
Post a Comment