മനുഷ്യൻ ആയി പിറന്ന എല്ലാവരിലും പ്രണയം ഉണ്ടല്ലോ. പലരും പ്രണയം പല രീതിയിൽ പ്രകടിപ്പിക്കും. സ്നേഹം ആയും ദേഷ്യം ആയും ഒക്കെ. പ്രണയത്തിന് പല തലങ്ങൾ ഉണ്ട്. പ്രണയിച്ചു തുടങ്ങിയാൽ പിന്നെ നമ്മുടെ ഉള്ളിൽ വേറെ ഒരു എനർജി ഉണ്ടായിതുടങ്ങും.
ഇന്ന് നമ്മൾ പറയുന്ന കഥയിലെ നായകനും അത്തരം ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. തന്റെ പഠന കാലം കഴിഞ്ഞു പുതിയ കമ്പനിയിൽ പ്രവേശിച്ചപ്പോൾ സുന്ദരി ആയ തന്റെ കാമുകിയെ കാണുന്നു. കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി. പരിസരം മറന്ന് അവളെ തന്നെ നോക്കി. പിന്നീടാണ് മനസിലായത് ആ കമ്പനിയിൽ ഉള്ളവർ നമ്മുടെ കാമുകനെ നിരീക്ഷിക്കുന്നത്.
അവർ എല്ലാം ഒരു ടീം ആയി കാമുകനെ രൂക്ഷത്തോടെ നോക്കാൻ തുടങ്ങി. പുതിയ കോളേജിൽ എത്തി അവിടെ റാഗിങ്കിൽ പെട്ട അവസ്ഥ ആയി. വൈകി ആണ് വേറെ ഒരു കാര്യം മനസ്സിൽ ആയത്. തന്റെ കാമുകിയുടെ പ്രായം തന്നെക്കാൾ കൂടുതൽ ആണെന്ന്. പിന്നീട് ആകെ നാണക്കേട് ആയി. അവളുടെ മുഖത്തു നോക്കാൻ കഴിയാതെ ആയി. നേരെ നോക്കാനോ സംസാരിക്കാനോ പിന്നീട് കഴിഞ്ഞില്ല. കമ്പനി ഒരു വർഷം ആയപ്പോൾ ജോലി ഉപേക്ഷിച്ചു അവൾ പോയി. പിന്നീട് എപ്പോഴോ വിവാഹവവും കഴിഞ്ഞു
Post a Comment