എല്ലായ്‌പോഴും പുഞ്ചിരിച്ച മുഖം. കാരണം എന്താണ് എന്ന് അറിയണ്ടേ


എല്ലായ്‌പോഴും ചിരി പടർത്തുക എന്നത് നിസാര കാര്യം അല്ല. നമ്മൾ എല്ലാം മനുഷ്യർ ആയത് കൊണ്ട് സന്തോഷവും സങ്കടവും എല്ലാം നമ്മുടെ ജീവിതത്തിൽ കൂടി കടന്നു പോകും. ചിരി ആയുസ്സ് കൂട്ടുമെങ്കിലും ദിവസം മുഴുവൻ ചിരി മുഖത്തു കൊണ്ട് വരാൻ കുറച്ചു പാടാണ്


എന്നാൽ ചിരിച്ച മുഖവും ആയി മുഴുവൻ സമയവും ഇരിക്കേണ്ട ആളുകളും ഉണ്ട് നമുക്കിടയിൽ. അത് അവരുടെ ജോലിയുടെ ഭാഗം ആയിട്ടാണ്. ഒരു ഓഫീസിന്റെ എച്ച് ആർ മാനേജർക്ക് എപ്പഴും ചിരിച്ച മുഖവും ആയി ഇരിക്കേണ്ടി വരും. അല്ലെങ്കിൽ അവരുടെ കസ്റ്റമർ സെർവീസിനെ അത് ബാധിക്കും.


അത് പോലെ തന്നെ ടീ വിയിൽ അവതാരകർ ആയി എത്തുന്നവർ. അവരുടെ ഷോ തീരുന്നത് വരെ സന്തോഷവനായി ഇരിക്കണം. ഇല്ലെങ്കിൽ അത് ആ ഷോയെ ബാധിക്കും. നമ്മളിൽ പലരും ശീലം ആക്കേണ്ടതും മുഖത്തു ചിരി പടർത്തുക എന്നതാണ്. പലരും ചിരിക്കാൻ വേണ്ടി തമാശ പരിപാടികൾ കാണാറുണ്ട്. നമ്മൾ ചോദിക്കുന്നതിൽ കൂടി ഒരു പോസറ്റീവ് എനർജി മറ്റൊരാളിലേക്ക് എത്തുന്നു

Post a Comment

Previous Post Next Post