പത്തനംതിട്ടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയുടെ മരണത്തിൽ ദുരൂഹത. വീടിന്റെ മുകളിലത്തെ ടെറസിൽ തുണികൾക്ക് ഇടയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു ആശ. ഉല്ലാസും മക്കളും വീടിന് ഉള്ളിൽ തപ്പിയെങ്കിലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് ഉല്ലാസ് പോലീസിൽ പരാതി നൽകിയിരുന്നു.
കുട്ടികൾ ആണ് പിന്നീട് ആശ ടെറസിൽ തുണികൾക്ക് ഇടയിൽ നിൽക്കുന്നത് കണ്ടത്. പെട്ടന്ന് ആശുപത്രിയിൽ എത്തിക്കാൻ നോക്കിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇവരുടെ പുതിയ വീടിന്റെ കേറീതാമസം ഒരാഴ്ച മുന്നേ കഴിഞ്ഞതാണ്. രണ്ട് ദിവസം മുൻപേ മകന്റെ പിറന്നാൾ വിഷ് ചെയ്തു ഉല്ലാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്നം ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
തുടക്ക കാലത്തിൽ പെയിന്റിംഗ് ജോലി ചെയ്താണ് ഉല്ലാസ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് മിമിക്രി വേദിയിൽ പരുപാടി അവതരിപ്പിക്കാൻ തുടങ്ങി. ഏഷ്യാനെറ്റ് കോമഡി ഷോ വഴി മിനി സ്‌ക്രീനിൽ എത്തി ആളുകളെ ചിരിപ്പിച്ചു. പ്രഷക ശ്രദ്ധ നേടിയ ഉല്ലസിന്റെ വളർച്ച വളരെ പെട്ടന്ന് ആയിരുന്നു.ദാമ്പത്യ പ്രശ്നം കാരണം വീടിന് മുകളിലും താഴെയും ആയിരുന്നു താമസം.38 വയസ്സ് ആയിരുന്നു ആശക്ക്. ഉല്ലാസ് 32 മത്തെ വയസ്സിൽ ആണ് ആശയെ വിവാഹം കഴിക്കുന്നത്
Post a Comment