വാദ്യകലാകാരന്മാർക്ക് പത്തുലക്ഷം രൂപ ധനസഹായം നൽകി സുരേഷ് ഗോപി. ഇവരുടെ പേരിൽ സംഘടന രൂപീകരിക്കും



നടൻ സുരേഷ് ഗോപി വാദ്യകലാകാരന്മാർക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകി. വാദ്യകലാകാരന്മാരെ സഹായിക്കണം എന്നത് തന്റെ എക്കാലത്തെയും ആഗ്രഹം ആയിരുന്നു. ഇപ്പോൾ അത്‌ സാധിച്ചു. പണ്ട് അമ്മ സംഘടനയോട് ഇക്കാര്യം സൂചിപ്പിച്ചു പക്ഷെ ഫലം ഉണ്ടായില്ല.


ഇപ്പോൾ സുരേഷ് ഗോപി തന്നെ നേരിട്ടെത്തി ഇവരെ സഹായിക്കൻ. തന്റെ അടുത്ത പത്തു പടങ്ങളിൽ നിന്ന് ഇതിനായി പണം മാറ്റി വെക്കും.മിമിക്രി സംഘടന ആയ 'മാ' യിൽ നിന്നും ഇവർക്ക് വേണ്ടി പണം കണ്ടെത്താൻ അറിയിച്ചിട്ടുണ്ട്. സുരേഷ് ഗോപി മിമിക്രി കലാകാരന്മാരെയും ഇത് പോലെ സഹായിച്ചിട്ടുണ്ട്.


തൃശൂർ പൂരം ഉൾപ്പെടെ പ്രശസ്തം ആയ പരുപാടികൾ മുന്നിൽ നിന്ന് നയിക്കുന്നത് വാദ്യകലാകാരന്മാർ ആണ്. പലപ്പോഴും ഇവരെ അവഗണന ആണ് കിട്ടുന്നത്. ഇവരുടെ ജീവിത അവസ്ഥ ആരും തിരിഞ്ഞ് നോക്കാറില്ല. ഇത്തരം കലാകാരന്മാരെ ചെറിയ രീതിയിൽ സഹായം ചെയ്യാൻ ഏറെ നാളായി ആഗ്രഹിക്കുന്നു. ഇപ്പോൾ അത്‌ സാധിച്ചു. പൊന്നാട അണിയിച്ച ശേഷം ഇവർക്ക് തുക കൈമാറി.


Suresh gopi donate 10lakhs rupee to Instrumentalists Kerala 

Post a Comment

Previous Post Next Post