പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ചു. മതപുരോഹിതന്മാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ ചെങ്കോൽ എത്തിച്ചിരുന്നു. പാർലിമെന്റിൽ എത്തി ഇവരുടെ സാന്നിധ്യത്തിൽ തന്നെ ചെങ്കോൽ അവിടെ സ്ഥാപിച്ചു.
ഉത്ഘാടനം പ്രതിപക്ഷപാർട്ടികൾ ബഹിഷ്കരിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എം. പി മാരും പങ്കെടുത്തില്ല. സഭയിൽ അവരുടെ ഇരിപ്പിടങ്ങളിൽ മതപുരോഹിതന്മാർ ആയിരുന്നു ഉണ്ടായിരുന്നത്. ഉത്ഘാടനത്തിന് ശേഷം പ്രധാനമന്ത്രിയുടെ പ്രസംഗം ഉണ്ടായിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഉണ്ടായിരുന്നു എങ്കിൽ സഭയിൽ ബഹളം ഉയുണ്ടാക്കിയേനെ.
പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ പാടില്ല എന്ന് ആരോപിച്ചു സുപ്രിം കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി സുപ്രിം കോടതി തള്ളി. പ്രധാനമന്ത്രിക്ക് ഉത്ഘാടനം ചെയ്യാൻ നിയമ തടസ്സങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. പുതിയ പാർലിമെന്റ് മന്ദിരത്തിൽ 800 മുതൽ 1000 പേർക്ക് വരെ ഇരിക്കാം.ഒട്ടേറെ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ സർക്കാർ ശ്രമിച്ചിട്ടുണ്ട്.
Parliament inaugurated by prime minister narendramodi
Post a Comment