പരിഭ്രാന്തി നിറച്ച് അരികൊമ്പൻ തമിഴ്നാട് കമ്പം മേഖലയിൽ


അരികൊമ്പൻ നടന്ന് അവസാനം ജനവാസമേഖലയിലേക്ക്. തമിഴ് നാട്ടിൽ കമ്പം ടൗണിൽ പരിഭ്രാന്തി പരത്തി ആന. തലനാര ഇടക്കാണ് ആളുകൾ രക്ഷപെട്ടത്.11 മാണിയോട് കൂടി ആന കമ്പം ഭാഗത്ത്‌ എത്തിയിരുന്നു. അവിടെ ഉള്ള ആളുകൾ മൊബൈലിൽ പകർത്തിയ ദൃശ്യം സോഷ്യൽ മീഡിയയിൽ കാണാമായിരുന്നു.


നാളെ വെളുപ്പിന് 5 മണിക്ക് തമിഴ്നാട് സർക്കാർ ആനയെ തളക്കാൻ മയക്കു വെടി വെയ്ക്കും. കുംകി ആനകളും സഹായത്തിനു ഉണ്ടാവും. തമിഴ്നാട് വനം വകുപ്പ് ഇതിന് വേണ്ട നടപടികൾ സ്വീകരിച്ചു. പരിഭ്രാന്തി പരത്തിയ അന ഇപ്പോൾ ഒരു വാഴ തോപ്പിൽ അണ് ഉള്ളത്. ഇവിടെ നിന്നും മാറിയാൽ ആനയെ മയക്കുവെടി വെയ്ക്കുന്നത് ബുദ്ധിമുട്ട് ആവും. സാധാരണ ആയി അരികൊമ്പൻ രാത്രിയിൽ അണ് കൂടുതൽ ദൂരം സഞ്ചരിക്കുന്നത്.


കേരളത്തിൽ ഒരുപാട് തരംഗം സൃഷ്ടിച്ച ആന ആണ് അരികൊമ്പൻ. ഒട്ടേറെ ആരാധകരെയും ആനക്ക് ലഭിച്ചു. ചിന്നകനാലിൽ നിന്ന് പിടികൂടിയപ്പോൾ തന്നെ ജനരോക്ഷം ഇരമ്പിയിരുന്നു. ആനയെ മാറ്റിയതിൽ ഒട്ടേറെ വിമർശനം ഉണ്ടായിരുന്നു. ഒരുപാട് ദിവസത്തെ ശ്രമത്തിന് ഒടുവിൽ ആണ് ആനയെ അന്ന് പിടികൂടാൻ ആയത്. ഇതിന് കേരള വനം വകുപ്പിന് നല്ല തുക ചിലവാകുകയും ചെയ്തു. നാളെ തമിഴ് നാട്ടിൽ നിന്നും പിടിക്കൂടുക ആണെങ്കിൽ വേറെ ഏതേലും സങ്കേതത്തിലേക്ക് മാറ്റാൻ സാധ്യത ഉണ്ട്

Mission arikomban thamilnad Forest department 

Post a Comment

Previous Post Next Post