ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവാദിന് മെൻസ് അസോസിയേഷൻ വക സ്വീകരണം.



ലൈംഗിക കേസിൽ പ്രതിയായിരുന്ന സവാദ് ഇന്നലെ ജയിൽ മോചിതനായിരുന്നു. ഇയാളെ സ്വീകരിക്കാൻ മെൻസ് അസോസിയേഷൻ ആലുവ സബ് ജയിലിന് മുന്നിൽ ഉണ്ടായിരുന്നു. പൂമാല ഒക്കെ ഇട്ട് വൻ സ്വീകരണം ആയിരുന്നു. പേടിക്കണ്ട ആവിശ്യം ഇല്ല ഞങ്ങൾ എല്ലാവരും കൂടെയുണ്ടെന്നും അറിയിച്ചു.


കെ. എസ്. ആർ. ടി. സി ബസിൽ സഞ്ചരിച്ച യുവതിയുടെ പരാതിയിൽ മേൽ ആണ് സവാദിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്.ബസിൽ സഞ്ചരിക്കുമ്പോൾ രണ്ട് സ്ത്രീകൾ ഇരിക്കുന്നതിന് ഇടയിൽ വന്ന് ഇരിക്കുകയും. പാന്റിന്റെ സിബ് ഓപ്പൺ ചെയ്തു സ്വയംഭോഗം ചെയ്യാൻ തുടങ്ങിയപ്പോൾ യുവതി കയ്യോടെ പിടികൂടി. മൊബൈൽ വീഡിയോ റെക്കോർഡ് ചെയ്തു പിന്നാലെ കണ്ടക്ടറോട് കാര്യം പറഞ്ഞു. പരാതി ഉണ്ടെങ്കിൽ അടുത്ത സ്റ്റേഷനിൽ കൊടുക്കാമെന്നു ബസിന്റെ ഡോർ തുറക്കരുതെന്നും നിർദ്ദേശിച്ചു. വഴിയിൽ വണ്ടി നിർത്തി പിന്നാലെ സവാദ് കണ്ടക്ടറെ മറികടന്നു ഓടി രക്ഷപെടാൻ ശ്രമിച്ചു. ബസിൽ നിന്ന് ഡ്രൈവർ പിന്നാലെ ഓടി ട്രാഫിക് പോലീസ് പിന്നീട് ഇയാളെ പിടികൂടി പോലീസിൽ ഏൽപിച്ചു.


പ്രതി സവാദ് കോൺഗ്രസ്‌ പ്രവർത്തകൻ ആണ്. പിന്നാലെ വക്കിൽ ആയ ശ്രീദേവ് സോമൻ ഉൾപ്പെടെ ഉള്ളവർ രംഗത്ത് വരുന്നു. ഇയാളെ ജാമ്യത്തിൽ ഇറക്കാൻ ഉള്ള നടപടി ആരംഭിക്കുന്നു. ശേഷം മെൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സബ് ജയിലിന് മുന്നിൽ വലിയ സ്വീകരണം കൊടുക്കുന്നു. ഇവരുടെ ആരോപണം സാവാദിനെ ഹണി ട്രാപ്പിൽ പെടുത്തിയത് ആണെന്നും. പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പേരെടുക്കാൻ വേണ്ടി ചെയ്തത് ആണെന്നും ആണ്. പെൺകുട്ടി തന്നെ പാന്റിന്റെ സിബ് തുറന്നു എന്നാണ് ആരോപണം.


കേസ് കൊടുത്ത ആക്റ്റിവിസ്റ്റ് ആയ യുവതി കേസ് ആയി മുന്നോട്ടു പോകും എന്നും. കൂടുതൽ തെളിവുകൾ തന്റെ പക്കൽ ഉണ്ട് കൂടാതെ സീറ്റിൽ ഉണ്ടായിരുന്ന  പെൺകുട്ടിയും തന്നോടൊപ്പം ഉണ്ടെന്ന് അറിയിച്ചു. സോഷ്യൽ മീഡിയയിൽ രണ്ട് പേരുടെ അക്കൗണ്ടിലും മലയാളികൾ കേറി ഇറങ്ങുന്നുണ്ട്. ആരുടെ ഭാഗത്തു ആണ് ശരി എന്നുള്ളത് വരും ദിവസങ്ങളിൽ അറിയാൻ കഴിയും.

Post a Comment

Previous Post Next Post