മൊബൈലിൽ എത്തിയ അലേർട്ട് സന്ദേശം. കേരളത്തിലെ ഉപയോക്താക്കളുടെ ഫോണുകളിലും എത്തി



കേന്ദ്ര വാർത്ത വിനിമയ വകുപ്പിൽ നിന്നുമാണ് ഇത്തരം സന്ദേശം പലരുടെയും ഫോണിൽ ഇന്നലെ എത്തിയത്. ഇത് പരീക്ഷണ അടിസ്ഥാനത്തിൽ അയച്ചതാണ്. പ്രകൃതി ദുരന്തം മറ്റ് അപകട സൂചന പെട്ടന്ന് തന്നെ അറിയിക്കാൻ ആണ് ഇത്തരത്തിൽ സന്ദേശം അയക്കുന്നത്. നേരത്തെ തന്നെ ഇതിന്റെ മുന്നറിയിപ്പ് വന്നിരുന്നു.


ഇത് ഒരു ബ്രോഡ്കാസറ്റ് മെസ്സേജ് പോലെയാണ് അയക്കുന്നത്. എല്ലാവർക്കും ഒരേ സമയം വേണമെങ്കിലും അയക്കാം. അല്ലെങ്കിൽ ഒരു ഏരിയയിൽ താമസിക്കുന്ന ആളുകൾക്ക് അപകട മുന്നറിയിപ്പ് നൽകുന്നതിനും ഇത് ഉപകരിക്കും. ഇന്നലെ കേരളത്തിലെ കുറച്ചു ഉപയോക്താക്കളുടെ ഫോണിൽ ഈ സന്ദേശം എത്തിയിരുന്നു. കഴിഞ്ഞ മാസം മുതൽ ഇന്ത്യയിലെ പല സംസ്ഥാനത്തും ഇത് നടത്തി വരുന്നു.


സന്ദേശം ഫോണിൽ എത്തുമ്പോൾ ബീപ് സൗണ്ട് ഉണ്ടാവും കുറച്ചു സമയം ഇത് ശബ്ദിക്കും. പിന്നീട് ഫോണിൽ ഒരു സന്ദേശം തെളിഞ്ഞു കാണാം. ഇത് നമ്മൾ കണ്ട് എന്ന് സ്ഥിതികരിക്കുന്ന വരെ ഫോൺ ഡിസ്പ്ലേയിൽ കാണും. കേന്ദ്ര വാർത്ത വിനിമയ വകുപ്പ് സാങ്കേതിക വിദ്യയിൽ പുത്തൻ വിപ്ലവം ആണ് നടത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post