കുസ്സാറ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരണപെട്ടു. നിരവധിപേർക്ക് പരുക്കേറ്റു. ഗാനമേള ഇവിടെ നടക്കുന്നുണ്ടായിരുന്നു ഈ സമയം വിദ്യാർത്ഥികളെ കുറച്ചു കുറച്ചായിട്ട് അകത്തേക്ക് കേട്ടുന്നുണ്ടായിരുന്നു. ഈ സമയം മഴ പെയ്തപ്പോൾ കുട്ടികൾ നനയാതിരിക്കാൻ പെട്ടന്ന് കെട്ടിയപ്പോൾ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി,താമരശേരി സ്വദേശി സാറ തോമസ്,നോർത്ത് പറവൂർ സ്വദേശി ആൻഡ്രിഫ്റ്റ,ഇതര സംസ്ഥാന വിദ്യാർത്ഥി ജിതേന്ദ്ര ദാമു എന്നിവരാണ് മരണപെട്ടത്. കോളേജിൽ 2500 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇതിന് പുറമെ പുറത്ത് നിന്നും ആളുകൾ ഉണ്ടായിരുന്നു.ടെക് ഫെസ്റ്റിനോട് അനുബന്ധിച്ചാണ് ഗാനസന്ധ്യ നടത്തിയത്. നോർത്ത് ഇന്ത്യൻ ഗായിക ആയതിനാൽ തിരക്ക് കൂടുതൽ ആയിരുന്നു.
മുഖ്യമന്ത്രി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു. മരിച്ച വിധർഥികൾക്ക് അനുശോചനം രേഖപ്പെടുത്തി. നാളെ നടക്കുന്ന നവ കേരള സദസ്സിലെ കലാപരിപാടികൾ ഒഴിവാക്കയിട്ടുണ്ട്. ഒട്ടേറെ വിദ്യാർത്ഥികൾക്ക് പരികേറ്റിട്ടുണ്ട്. ചവിട്ട് ഏറ്റാണ് കൂടുതൽ പേർക്കും പരിക്കേറ്റത്.കുസ്സാറ്റ് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ 8590886080 ഈ നമ്പറിൽ വിളിക്കുക
Post a Comment