റോബിൻ ബസ്സ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിൽ.2012 ലെ കേസ്സിൽ ആണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു. പോലീസിന്റെ പ്രതികാര നടപടി ആണെന്ന് ആണ് പറയുന്നത്.
റോബിൻ ബസ്സ് ഇപ്പോഴും ആർ. ടി. ഒ കസ്റ്റഡിയിൽ ആണ്. പത്തനംതിട്ടയിലെ എ. ആർ ക്യാമ്പിൽ വാഹനം ഇപ്പോഴും ഉണ്ട്. വണ്ടി വിട്ട് കിട്ടുമെന്നാണ് ഗിരീഷ് പറയുന്നത്. വണ്ടി വിട്ടാൽ വീണ്ടും സർവീസ് തുടരുമെന്നും പറഞ്ഞു. കൂടാതെ പാമ്പായിലേക്ക് സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇവിടെ ഉള്ള കെ. എസ്. ആർ. T. സി യുടെ നിയമലംഘനം എന്താണ് മോട്ടോർ വാഹന വകുപ്പ് പിടിക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു.
പെർമിറ്റ് ലംഘനത്തിനായിരുന്നു ബസ്സ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ റോബിൻ ഗിരീഷ് പറയുന്നത് തനിക്ക് പെർമിറ്റ് ഉണ്ടെന്നും തന്റെ വാഹനം കോൺട്രാക്ട് കാരജ് വാഹനം ആണ്. ഇത് ബോർഡ് വെച്ച് സ്റ്റേറ്റ് കാരേജ് ആയി ഓടാൻ കോടതി ഉത്തരവും കൂടാതെ കേന്ദ്ര ഗവണ്മെന്റ് നിയമവും ഉള്ളതാണെന്ന് ആണ് ഗിരീഷിന്റെ വാദം. ബസ്സിനെ പറ്റി ഒരുപാട് ചർച്ചകൾ ആണ് സമൂഹത്തിൽ നടക്കുന്നത്. ഒട്ടേറെ ആരാധകരും ഇതിനോടകം ഈ ബസ്സിന് ഉണ്ട്.
Post a Comment