ഗൂഗിൾ 2 വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നു. ഈ വെള്ളിയാഴ്ച കൊണ്ട് ഡിലീറ്റ് ചെയ്തു തുടങ്ങും. അക്കൗണ്ട് ഉപയോഗിക്കാത്തവരുടെ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്യാത്തതിനാൽ ഡിലീറ്റ് ചെയ്യും എന്നുള്ള ഒരു സന്ദേശം അവർ അയക്കും.
ജിമെയിൽ, യൂട്യൂബ്, പ്ലേ സ്റ്റോർ എന്നിവയിൽ ഗൂഗിൾ മെയിൽ ഉപയോഗിച്ച് ആണ് കയറാൻ സാധിക്കുന്നത്. ഇവിടൊക്കെ നമ്മളുടെ അക്കൗണ്ട് ലോഗിൻ ആണോ എന്ന് നോക്കുക. ഇല്ലെങ്കിൽ യൂ ട്യൂബിൽ ലോഗിൻ ചെയ്യുക, മെയിലിൽ ലോഗിൻ ചെയ്തു മെസ്സേജ് റീഡ് ചെയ്യുക, പ്ലേ സ്റ്റോറിൽ ലോഗിൻ ചെയ്തു ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുക.ലോഗിൻ ചെയ്തില്ല എങ്കിൽ ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ,ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡോക്യുമെന്റ്, യൂട്യൂബ് എന്നിവയിൽ ഉള്ള ഡാറ്റാകൾ ഡിലീറ്റ് ചെയ്യപ്പെടും.
ഘട്ടം ഘട്ടം ആയിട്ടായിരിക്കും അക്കൗണ്ട് നീക്കം ചെയ്യുക. അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഉപയോഗിച്ചിട്ടില്ലാത്തവ ആദ്യം നീക്കം ചെയ്യും. പിന്നീട് രണ്ട് വർഷമായി ഉപയോഗിക്കാത്തവയും നീക്കം ചെയ്യും.വ്യക്തിഗത അക്കൗണ്ട് മാത്രമേ ഇപ്പോൾ നീക്കം ചെയ്യുകയുള്ളൂ. സംഘടനകളുടെയോ സ്ഥാപങ്ങളുടെയോ നീക്കം ചെയ്യില്ല.
Post a Comment