റോബിൻ ബസ്സ് പെർമിറ്റ് റദ്ധാക്കി ആർ. ടി. ഒ. വണ്ടി ഇനി ഓടണമെങ്കിൽ കോടതിയിൽ നിന്ന് ഉത്തരവ് വേണം


റോബിൻ ബസ്സ് പെർമിറ്റ് റദ്ധാക്കി ആർ. ടി. ഒ. പെർമിറ്റ് കാലാവധി തീരുന്ന ദിവസം ആണ് റദ്ധാക്കൽ നടപടി തുടങ്ങിയത്. വണ്ടി ഇപ്പോഴും പത്തനംതിട്ട എ. ആർ ക്യാമ്പിൽ ആണ്. ഇതിനിടയിൽ റോബിൻ ഗിരീഷിനെ 2012 ലെ കേസിൽ അറെസ്റ്റ്‌ ചെയ്യുകയും ചെയ്തു.


പെർമിറ്റ് റദ്ധാക്കിയാലും തനിക്ക് കോടതിയിൽ വിശ്വാസം ഉണ്ട് എന്നാണ് ഉടമ ഗിരീഷ് പറയുന്നത്. ഇതിനിടയിൽ മറ്റൊരു കേസിന്റെ വിധിയായി കോൺടാക്ട് ക്യാരേജ് വാഹനങ്ങൾ സ്റ്റേറ്റ് ക്യാരേജ് ആയി ഓടാൻ കഴിയില്ല എന്നാണ് വിധി വന്നത്. ഇത് റോബിൻ ബസ്സിന് ഉൾപ്പെടെ തിരിച്ചടിയായിട്ടുണ്ട്. എന്നാലും നിയമ പോരാട്ടത്തിൽ ആണ് ബസ്സ് ഉടമ. തന്റെ നീതിക്കായി ഏത് അറ്റം വരെയും പോകാൻ തയ്യാറാണ് അദ്ദേഹം.


ഒട്ടേറെ ആരാധകർ ആണ് ബസ്സിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത്. അത്രത്തോളം ആരാധകരെ ഉണ്ടാക്കി എടുക്കാൻ റോബിൻ മോട്ടോഴ്സിന് കഴിഞ്ഞു. നേരത്തെ ബസ്സിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസ് എന്നിവ കട്ട്‌ ചെയ്യും എന്നായിരുന്നു അറിയാൻ കഴിഞ്ഞത്. ഇപ്പോൾ നിലവിൽ ബസ്സിന്റെ പെർമിറ്റ് റദ്ധാക്കി.രെധക്കുന്നതിന് മുൻപ് റോബിൻ ഗിരീഷിന് എം. വി. ഡി കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായി ഗിരീഷ് കുറച്ചു സമയം ആവിശ്യപെട്ടു. ഇത് നൽക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. പിന്നീട് പെർമിറ്റ് റദ്ധാക്കി.

Post a Comment

Previous Post Next Post