ഇന്നലെ കൊല്ലം ഓയൂരിൽ നിന്ന് കാണാതായ അബിഗേൽ എന്ന കുട്ടിയെ തിരികെ കിട്ടി. ആറു വയസ്സ് ഉള്ള കുട്ടിക്ക് വേണ്ടി തിരച്ചിൽ ഊർജിതമായിരുന്നു. കുട്ടിയെ ഒരു സ്ത്രീ ആശ്രാമം മൈതാനത്തു കൊണ്ട് വന്നു ശേഷം ആ സ്ത്രീ കടന്നു കളഞ്ഞു.
പിന്നീട് എക്സാം കഴിഞ്ഞ വിദ്യാർത്ഥികൾ വിശ്രമിക്കുന്നുണ്ടായിരുന്നു ഇവരുടെ ശ്രദ്ധയിൽ കുട്ടി തനിച്ചു ഇരിക്കുന്ന കണ്ട് നോക്കിയപ്പോൾ ആണ് ഇന്നലെ കാണാതായ കുട്ടി തന്നെയാണ് എന്ന് സ്ഥിതീകരിച്ചത്. പിന്നീട് പോലീസ് സ്ഥലത്ത് എത്തി. കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. കുട്ടി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ് മാതാപിതാക്കൾക്കൊപ്പം
ഇന്നലെ 5 മാണിയോട് ആണ് കുട്ടിയെ കാണാതായത്. സഹോദരൻ ഒപ്പമായിരുന്നു കുട്ടി ഉണ്ടായിരുന്നത്. പിന്നീട് ഒരു സംഘം ആളുകൾ കാറിൽ എത്തി തട്ടിക്കൊണ്ടു പോയി. ഈ സമയം സഹോദരൻ കാറിൽ തൂങ്ങി കിടന്നെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പോലീസിൽ വിവരം അറിയിച്ചിരുന്നു. ആദ്യം ഒരു സ്ത്രീ വിളിച്ചു 5 ലക്ഷം രൂപ ആവിശ്യപെട്ടു. കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചു 10 ലക്ഷം രൂപ തരുകയാണെങ്കിൽ കുട്ടിയെ വീട്ടിൽ കൊണ്ട് വിടാം എന്ന് പറയുന്നു. പിന്നീട് പോലീസ് കുടുക്കിൽ വീഴും എന്ന് മനസിലായതോടെ ആയിരിക്കണം പാർക്കിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്
Post a Comment