കൊല്ലം ഒയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി. ശേഷം അഞ്ചുലക്ഷം രൂപ പ്രതിഫലം ചോദിച്ചു. കുട്ടിയുടെ അമ്മയുടെ ഫോണിൽ ആണ് വിളിച്ചത്.
ഓയൂർ പൂയ്യപ്പള്ളി എന്ന സ്ഥലത്തു വെച്ചാണ് തട്ടികൊണ്ടുപോയത്. ഏകദേശം അഞ്ചുമണിയോടെ ആയിരുന്നു സംഭവം. കൂടെ സഹോദരൻ ഉണ്ടായിരുന്നു. കുട്ടിയെ രക്ഷപെടുത്താൻ സഹോദരൻ കാറിൽ തൂങ്ങി കിടന്നിരുന്നു. പക്ഷെ കാർ നിർത്താതെ പോയി. പോലീസ് ഊർജിതമായ പരിശോധന നടത്തിവരുന്നു. വാഹനങ്ങൾ നിർത്തി പരിശോധന നടത്തുന്നുണ്ട്. കൂടാതെ സി. സി. ടി. വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
എം. എൽ. എ കെ. ബി ഗണേഷ് കുമാർ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് കുട്ടിയെ കാണാതായ വിവരം വയർലെസ്സ് വഴി എല്ലാം സ്റ്റേഷനിലും അറിയിച്ചു. അവർ അനേഷിക്കുന്നുണ്ട്. കുട്ടിയെ കൊണ്ട് പോയവർ തിരികെ നൽകണം എന്ന് ഗണേഷ് കുമാർ അഭ്യർത്ഥിച്ചു. കുട്ടിയെ കണ്ട് കിട്ടുന്നവർ 9946923282 എന്ന നമ്പറിൽ വിളിച്ചു അറിയിക്കുക. അബിഗെൽ സാറ റെജി 6 വയസ്സ്. കാണാതായ സ്ഥലം ഓയൂർ പൂയ്യപള്ളി
Post a Comment