നിക്ക് വ്ലോഗ്സിനെ എല്ലാവർക്കും അറിയുമല്ലോ. നിക്ക് തന്റെ യൂ ട്യൂബ് വരുമാനത്തിൽ നിന്ന് ഒരുപാട് ആളുകളെ സഹായിക്കാറുണ്ട്. ഈ കുട്ടികൾ അവസ്ഥ കണ്ട് സോഷ്യൽ മീഡിയയിൽ ഉള്ളവർ നിക്ക് വ്ലോഗ്സിനെ മെൻഷൻ ചെയ്തു.
നിക്ക് ഈ കുട്ടികളുടെ വീഡിയോ കാണുകയും പിന്നീട് അവരുടെ അടുത്ത് എത്തി. വീട്ടിൽ ചെന്നപ്പോഴാണ് കണ്ണീർ അറിയിക്കുന്ന കാഴ്ചകൾ. നിക്ക് അവർക്ക് വീട് വെച്ചു നൽകാമെന്ന് പറയുന്നു. ഇവർ താമസിച്ചുകൊണ്ടിരുന്ന വീട് ടാർപ്പോളിൻ കൊണ്ട് കെട്ടിയ വീടാണ് കൂടാതെ ഷീറ്റ് ഇട്ട ചെറിയ ചായ്‌പ്പും. മഴ പെയ്താൽ മൊത്തം ചോർനോലിക്കും. അത് കൂടാതെ വീട്ടിലോട്ട് കേറുന്ന ഇടവഴി മുഴുവൻ ചള്ളയാണ്. ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത് കണ്ടത്തിന് പുറകിൽ ആണ്. മഴ പെയ്തു കഴിഞ്ഞാൽ ഈ ഇടവഴിയിലൂടെ നടക്കാൻ കഴിയില്ല.
നിക്ക് അവിടെ തന്നെ വീട് പണിയാൻ ആദ്യം തീരുമാനിച്ചു. എന്നാൽ അവിടെ വീട് പണിയാൻ പഞ്ചായത്തിൽ നിന്നും അനുമതി ലഭിക്കില്ല. പിന്നീട് ഈ കുട്ടികളുടെ സ്കൂളിന് അടുത്ത് തന്നെ ഒരു വീട് കണ്ടെത്തുകയും ആ വീട് വാങ്ങി കുട്ടികൾക്ക് നൽകുകയും ചെയ്തു. യൂട്യൂബറിൽ വ്യത്യസ്തൻ ആയി നിൽക്കുന്ന വ്ലോഗർ ആണ് നിക്ക് വ്ലോഗ്സ്
Post a Comment