സുബ്ബലക്ഷ്മി അന്തരിച്ചു. മലയാളത്തിൽ ഒട്ടേറെ മുത്തശ്ശി കഥാപാത്രം അഭിനയിച്ച നടി


സുബ്ബലക്ഷ്മി അന്തരിച്ചു. കല്യാണരാമൻ എന്ന ചിത്രത്തിലെ മുത്തശ്ശി കഥാപാത്രം മറക്കാൻ കഴിയില്ലല്ലോ. ഒട്ടേറെ സിനിമയിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. നടി താര കല്യാണിന്റെ അമ്മയാണ് ഇവർ.


വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. കൊച്ചുമകൾ സൗഭാഗ്യ വെങ്കിട്ടേഷ്. കല്യാണ രാമൻ, പാണ്ടിപ്പട എന്നീ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തു. കൂടുതലും മുത്തശ്ശി വേഷങ്ങൾ ആണ് ചെയ്യുക. പല്ല് ഇല്ലാത്ത മുത്തശ്ശിയുടെ സംഭാഷണം പ്രിയപ്പെട്ടതായിരുന്നു.


നല്ല നടിയെ കൂടി മലയാളത്തിന് നഷ്ടം ആയിരിക്കുന്നു. അവരുടെ സിനിമകൾ മരിക്കുന്നില്ല. അതിൽ കൂടി അവർ ജീവിക്കും. പ്രഷക മനസ്സിൽ നിറഞ്ഞു നിൽക്കും. ഒട്ടേറെ സിനിമ പ്രവർത്തകർ നിര്യാണത്തിൽ അനുശിചിച്ചു 

Post a Comment

Previous Post Next Post