ദിവസവും 20 തവണയിൽ കൂടുതൽ കറന്റ്‌ പോകും. ഒൻപത് വീട്ടുകാരുടെ കറന്റ്‌ ബിൽ ചില്ലറ നൽകി കെ. എസ്. ഈ. ബിക്ക് പണി നൽകി വാർഡ്‌ മെമ്പർ



കൊല്ലം ജില്ലയിലെ പട്ടാഴയിൽ ആണ് സംഭവം.തലവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രഞ്ജിത്ത് ആണ് കെ. എസ്. ഈ. ബിക്ക് ഇങ്ങനെ ഒരു പണി കൊടുത്തത്. വാർഡിൽ ഉള്ള ഒൻപത് പേരുടെ ബില്ലുകളാണ് ഇത്തരത്തിൽ അടക്കാൻ കൊണ്ട് വന്നത്. ബില്ല് അടക്കേണ്ട അവസാന തീയതിയിൽ ആയിരുന്നു.


സമൂഹം മാധ്യമങ്ങൾ ഈ വീഡിയോ ഇതിനോടകം ഏറ്റെടുത്തു. രഞ്ജിത്ത് കെ. എസ്. ഈ. ബി ബില്ല് എടുക്കാൻ ഇരിക്കുന്നവരോട് പ്രതേകം പറയുന്നുണ്ട് ഇത് വ്യക്തി വൈരാഗ്യം അല്ല തന്റെ സമരം ആണെന്ന്. താനും തന്റെ വാർഡിൽ ഉള്ളവരും സഹികെട്ടിട്ടാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. വാർഡിൽ ഒരുപാട് ആളുകൾ പരാതിയും പറഞ്ഞിരുന്നു. അതോടൊപ്പം ടി. വി കാണാൻ ഇരിക്കുമ്പോൾ ഉടനെ കറന്റ്‌ പോകും നമ്മൾ കണ്ട് കൊണ്ടിരുന്ന ചാനൽ മാറും. വീണ്ടും ആദ്യം മുതൽ ഓണാക്കുമ്പോൾ 10 മിനിറ്റ് പോലും നിക്കില്ല വീണ്ടും പോകും. എന്നാൽ പിന്നെ 5 മണിക്കൂർത്തേക്ക് കറന്റ്‌ ഇല്ലാതല്ലേ ഇതിലും നല്ലത്.


രഞ്ജിത്തിന്റെ വേറിട്ട സമരം അസിസ്റ്റന്റ് എഞ്ചിനീയറെ ഉൾപ്പെടെ അറിയിച്ചു. വാട്ടർ അതൊറിറ്റിയും ഇങ്ങനെ ആണ്. അവർക്കും ഇത് പോലെ എന്തെങ്കിലും പണി കൊടുക്കണം എന്നും അദ്ദേഹം പറയുന്നുണ്ട്. കെ. എസ്. ഈ. ബി ഉദ്യോഗസ്ഥർ സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചു കാണില്ല.

Post a Comment

Previous Post Next Post