രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്‌ സംസ്ഥനങ്ങളിൽ ബിജെപിക്ക്. തെലുങ്കാനയിൽ ഒതുങ്ങി കോൺഗ്രസ്‌


തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. കോൺഗ്രസ്‌ പ്രതീക്ഷിച്ചതുപോലെ മുന്നേറാൻ കഴിഞ്ഞില്ല. തെലുങ്കനായിൽ സീറ്റ്‌ ഉറപ്പിക്കാൻ മാത്രം കഴിഞ്ഞു. മോദി തരംഗം എന്ന് ബിജെപി. രാജസ്ഥാനിലെ ഭരണം നഷ്ടമാവുകയും കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.


രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര വിഭലം ആയി. ഭരണവിരുദ്ധ വികാരം ഉണ്ടായില്ല. തുടക്കം മുതലേ വ്യക്തമായ ലീഡ് ഉയർത്താൻ ബിജെപിക്ക് കഴിഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെ വിജയം ചർച്ച ചെയ്യാൻ നരേന്ദ്രമോദി പാർട്ടി അസ്ഥാനത്ത് എത്തും.രാജസ്ഥാനിൽ ബിജെപിക്ക് 116 സീറ്റ്‌, കോൺഗ്രസ്‌ 68, മറ്റുള്ളവർ 15.ഛത്തീസ്ഗഡിൽ ബിജെപിക്ക് 56, കോൺഗ്രസ്‌ 34 മറ്റുള്ളവർ 0. മാധ്യപ്രദേശ് ബിജെപിക്ക് 165, കോൺഗ്രസ്‌ 64, മറ്റുള്ളവർ 1. തെലുങ്കാനയിൽ ബിജെപി 8, കോൺഗ്രസ്‌63, ബി ആർ എസ് 40, മറ്റുള്ളവർ 8 എന്നിങ്ങനെ ആണ് വോട്ട് നില.


ബിജെപി കേന്ദ്രങ്ങളിൽ ഒന്നടങ്കം ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. കോൺഗ്രസ്‌ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. മോദി ഭരണ നേട്ടവും വികസനവും ജനങ്ങളിൽ എത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞു. കോൺഗ്രസ്‌ തിരിച്ചു വരവ് വളരെ പ്രയാസമാണ്. കോൺഗ്രസിന് വിമർശിച്ചു പിണറായി വിജയൻ പ്രതികരിച്ചു.

Post a Comment

Previous Post Next Post