എമ്പുരാൻ ഹിറ്റ് അടിക്കുമുമോ. വമ്പൻ പ്രതീക്ഷയിൽ ആരാധകർ. മാർച്ച്‌ 27ന് റിലീസ്

 




ലൂസിഫറിന്റെ രണ്ടാം പതിപ്പായ എമ്പുരാൻ മാർച്ച്‌ 27 ന് റിലീസ് ആവുകയാണ്. ഒട്ടേറെ പ്രതിസന്ധികൾക്ക് ഒടുവിൽ ആണ് ചിത്രം പ്രേഷകർക്ക് മുന്നിൽ എത്തുന്നത്. മോഹൻലാൽ, പ്രിത്വിരാജ് ആരാധകരും ഫാൻസ്‌ അസോസിയേഷനും ഒട്ടേറെ പ്രതീക്ഷയോടെ ആണ് സിനിമയെ കാണുന്നത്. ഉണ്ണിമുകുന്തന്റെ മാർക്കോക്ക് ശേഷം പാൻ ഇന്ത്യ ലെവലിൽ ഹിറ്റ്‌ ആകാൻ സാധ്യത ഉള്ള സിനിമയാണ് എമ്പുരാൻ.


മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ സിനിമകൾ മുടക്ക് മുതൽ കിട്ടാതെ ഓടിയ ചിത്രങ്ങൾ ആണ് മിക്കവയും മാർക്കോക്ക് ശേഷം അത്യാവശ്യം ഓടിയ സിനിമ ഓഫീസർ ഓൺ ഡ്യൂട്ടി ആണ്. എന്നാൽ കുഞ്ചാക്കോ ബോബൻ ചിത്രവും കാര്യമായ വരുമാനം ഉണ്ടാക്കാൻ സാധിച്ചില്ല. ചിത്രത്തിന് മുടക്കിയ ക്യാഷ് തിരിച്ചുകിട്ടിയില്ല.


ഈ അവസരത്തിൽ മലയാള സിനിമ മേഖല തിരിച്ചു പിടിക്കാൻ എമ്പുരാൻ സാധിക്കുമോ എന്ന് കാത്തിരുന്നു കാണണം. പ്രിത്വിരാജ് ചിത്രം ആയത് കൊണ്ടും ലൂസിഫർ വിജയിക്കുകയും ചെയ്തത് കൊണ്ട് വമ്പൻ ഹൈപിൽ ആണ് സിനിമ എത്തുന്നത്. ചിത്രത്തിന്റെ മൂന്നാമത്തെ ഭാഗം ഉണ്ടാകും എന്നും അറിയിച്ചിട്ടുണ്ട്. സിനിമ തീർന്നു അവസാനത്തെ നന്ദി പറയുന്ന 2 മിനിറ്റ് ഭാഗവും കാണണം എന്നും പ്രിത്വിരാജ് അറിയിച്ചിട്ടുണ്ട്.


മാർച്ച്‌ 27 ന് തന്നെ ചിത്രം റിലീസ് ഉണ്ടാവുമോ എന്ന ആശംക ഉണ്ടായിരുന്നു. ചിത്രത്തിന്റെ വിതരണകാരുമായി ഉണ്ടായ തർക്കം കാരണം റിലീസ് തീയതി മാറുവോയെന്ന ആശംക ഉണ്ടായിരുന്നു. പിന്നീട് ഗോകുലം ഗോപാലൻ സിനിമ വിതരണത്തിന് ഏറ്റെടുത്തു. പിന്നാലെ പ്രിത്വിരാജ് പറഞ്ഞ തീയതിയിൽ തന്നെ ചിത്രം റിലീസ് ഉണ്ടാവും എന്ന് അറിയിച്ചു. വിവിധ ഭാഷയിൽ ആണ് വിതരണത്തിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് വിതരണം തുടങ്ങി മണിക്കൂറുകൾ കൊണ്ട് ഒരു ലക്ഷം ടിക്കറ്റ് വിറ്റഴിഞ്ഞു എന്നാണ് കണക്ക്.27 രാവിലെ 6 മണിക്ക് ഫാൻസ്‌ ഷോയോട് കൂടിയാണ് റിലീസ്.

#prithiviraj #mohanlal #Lucifer2 #emburan #March27Release

Post a Comment

Previous Post Next Post