ഉണ്ണിമുകുന്ദൻ തന്റെ മാനേജറെ മർദ്ധിച്ചു എന്ന പരാതി. തെളിവുകൾ ഉണ്ണിക്ക് അനുകൂലം






 ഉണ്ണിമുകുന്ദൻ മർദ്ധിച്ചു എന്ന് ആരോപിച്ചു മാനേജർ മാനേജർ വിപിൻ നൽകിയ പരാതിയിൽ അടിസ്ഥാനം ഇല്ലെന്ന നിലപാടിൽ ആണ് പോലീസ്. സംഭവം നടന്ന ഫ്ലാറ്റിലെ സിസിടിവി പരിശോധിച്ചപ്പോൾ മർദ്ധിക്കുന്ന തരത്തിൽ ഉള്ള ദൃശ്യങ്ങൾ കണ്ടില്ല. ഇതിനെതിരെ ഉണ്ണിമുകുന്ദൻ രംഗത്ത് വന്നു. തന്റെ മാനേജർ അല്ലെന്നും വിപിൻ പി ആർ ഒ മാത്രം ആണെന്നും അറിയിച്ചു.


മാർക്കോ ചിത്രത്തിന്റെ പ്രൊമോഷൻ സമയം മുതൽ വിപിനുമായി പ്രശ്നങ്ങൾ ഉണ്ടെന്നു ഉണ്ണി പറയുന്നു. മനഃപൂർവം തന്നെ ദ്രോഹിക്കാനും അവഹേളിക്കാനും ആണ് ഇയാൾ ശ്രമിക്കുന്നത്.ടോവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ചതിന് ആണ് ഉണ്ണി തന്നെ ഇങ്ങനെ ചെയ്തത് എന്ന് വിപിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതും ഉണ്ണി കയ്യോടെ പൊളിച്ചു. ടോവിനോയും ഉണ്ണിയുടെയും വാട്സ്ആപ്പ് ചാറ്റ് സ്ക്രീൻ ഷോട്ട് ഷെയർ ചെയ്താണ് നടൻ ഇതിന് എതിരെ പോരാടിയത്.


ഇതിൽ നിന്നും സിനിമ മേഖലയിൽ ഉണ്ടാകുന്നതും വിവാദം ഇത്തരത്തിൽ പ്രചരണം നടക്കും എന്ന് കൂടി ആണ് മനസ്സിലായത്. ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ ആണ്. താൻ ഒരുപാട് കഷ്ടപെട്ട് എത്തിച്ചേർന്നതാണ് ഈ മേഖലയിൽ. വെറും സാധാരണക്കാരന് ആയി എത്തിയ തനിക്ക് വന്ന വഴി മറക്കില്ല. ഇത്തരം വിവാദത്തെ കൈകാര്യം ചെയ്തതും സോഷ്യൽ മീഡിയ കയ്യടിച്ചു. ഉണ്ണിയെ സപ്പോർട്ട് ചെയ്തും നെഗറ്റീവ് പറഞ്ഞു ഒട്ടേറെ കമന്റ്‌ എത്തി 

Post a Comment

Previous Post Next Post