സോളാർ മേഖലയിലെ കസ്റ്റമേർസിനെ എല്ലാം പ്രതിസന്ധിയിൽ ആക്കി പുതിയ നിയമം വരുന്നു. നെറ്റ് മീറ്റർ റീഡിങ് ഒഴിവാക്കി ഗ്രോസ്സ് മീറ്ററിങ് ആക്കാൻ ആണ് തീരുമാനം. വൈദുതി ബോർഡ് റെഗുലേറ്ററി കമ്മീഷന്റെയാണ് തീരുമാനം. ഇതിന് മുൻപും ഇത്തരം നീക്കം നടന്നിരുന്നു. പിന്നീട് പ്രതിഷേധത്തെ തുടർന്ന് ഇത് ഒഴിവാക്കി. ഇപ്പോൾ വീണ്ടും ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ നീക്കം നടക്കുന്നു.
ഇപ്പോൾ നിലവിൽ നമ്മൾ സോളാർ പ്രൊഡക്ഷൻ ചെയ്യുന്ന വൈദ്യുതി നമ്മൾ ഉപയോഗിച്ച ശേഷം മിച്ചം വരുന്ന വൈദ്യുതി ഗ്രിഡിലേക്ക് കൊടുക്കുന്നു. കൂടുതൽ കൊടുത്തതിനു വർഷ അവസാനം ക്യാഷ് സെറ്റിൽ ചെയ്യുന്നു. സോളാർ പ്രൊഡക്ഷൻ കൂടുതൽ ഉപയോഗിച്ചാൽ കറന്റ് ബിൽ വരുന്നു. എന്നാൽ ഇത് മാറ്റി ഗ്രിഡിലേക്ക് പോകുന്നതിന് മാത്രം ഒരു തുക തരുന്നു. കൂടാതെ ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് 30% സംഭരണശേഷിയും പുതിയ പ്ലാന്റ്റുകൾക്ക് ബാധകം ആണ്.
എം എൻ ആർ ഈ വഴി 78000 രൂപ സബ്‌സിഡി കൊടുക്കാൻ തുടങ്ങി കഴിഞ്ഞാണ് ഒരുപാട് ആളുകൾ സോളാറിലേക്ക് തിരിഞ്ഞത്. പുതിയ ഇത്തരം നിയമങ്ങൾ പുതിയ ആളുകളെ പുറകോട്ട് നയിക്കും. പുതിയ ചട്ട പ്രകാരം സാധാരണക്കാർക്ക് സോളാർ വെയ്ക്കാൻ ബുദ്ധിമുട്ട് ആകും. ഇപ്പോൾ 240000 രൂപ ആണ് സബ്‌സിഡി ഉൾപ്പെടെ 5 kw പ്ലാന്റിന് ആവുന്നത്. പുതിയ നിയമ പ്രകാരം ഹൈബ്രിഡ് ബാറ്ററി, ത്രീ ഫേസ് ലൈൻ എന്നിവ നിർബന്ധം ആകുമ്പോൾ 400000 രൂപ വരെ ചിലവ് ആകും.
ഇത്തരം നീക്കങ്ങൾ സാധാരണ ആളുകളേ സോളാറിൽ നിന്നും അകറ്റും. ഗുജറാത്ത് കഴിഞ്ഞാൽ കേരളം ആണ് ഏറ്റവും കൂടുതൽ സോളാർ പ്ലാന്റുകൾ ഉള്ളത്. വരുന്ന കാലഘട്ടം ഒരു ഇലക്ട്രിക് യുഗത്തില്ലേക്ക് പോകാൻ ചാൻസ് ഉണ്ട്. ഒരുപാട് ഇലക്ട്രിക് വാഹനം ഇറങ്ങുന്ന ഇവിടെ സോളാർ അനിവാര്യമാണ്. സോളാറിനെ കൂടുതൽ പ്രോത്സാഹനം നൽകേണ്ട സാഹചര്യം ഇന്ന് ഉണ്ട്.
Post a Comment