മാർക്കോ 2 പിന്മാറി ഉണ്ണിമുകുന്ദൻ. സോഷ്യൽ മീഡിയ വഴിയാണ് ഇക്കാര്യം അറിയിച്ചത്

 




ഉണ്ണിമുകുന്ദൻ അഭിനയിച്ച മാർക്കോ പാൻ ഇന്ത്യ ലെവലിൽ ഹിറ്റ്‌ ആയതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ആരാധകൻ ഇട്ട കമന്റ്‌ റിപ്ലൈ നൽകിയത് മാർക്കോ 2 ഉണ്ടാവില്ല എന്നാണ്. പടം പുതിയ തലമുറയെ അക്രമത്തിലേക്ക് നയിക്കുന്നു എന്ന തരത്തിൽ ആരോപണം ഉണ്ടായിരുന്നു. ഇക്കാരണത്താൽ ആവാം ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് പിന്മാറിയത്.


ഉണ്ണിമുകുന്ദന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് മാർക്കോ. ഈ ചിത്രം തിയേറ്ററിലും പിന്നീട് ഒ ടി ടി എന്നിവയിൽ എത്തി. എന്നാൽ സാറ്റ്ലേറ്റ് പകർപ്പിന് അനുമതി ലഭിച്ചില്ല. ചിത്രം വയലൻസ് ഉള്ളത് കൊണ്ട് എ സർട്ടിഫിക്കറ്റിൽ ആണ് ഇറങ്ങിയത്. മികച്ച സിനിമയും ആയി എത്തും എന്നാണ് ഉണ്ണി അറിയിച്ചത്.


മാർക്കൊ ഇറങ്ങി ശേഷം എത്തിയ ഗെറ്റ് സെറ്റ് ബേബി പടം കൃത്യമായി ഓടിയില്ല. നഷ്ടത്തിൽ ആണ് സിനിമ തിയേറ്ററിൽ നിന്ന് പോയത്. ഇത് കൂടാതെ ഉണ്ണിമുകുന്ദന്റെ മാനേജർ ആയി ഉള്ള പ്രശ്നങ്ങൾ ഉടലെടുത്തു. ഉണ്ണി മാനേജറെ മർദ്ധിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നു. പിന്നീട് മാനേജർ പരാതി നൽകി ഇതിൽ പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ സി സി ടി വി പരിശോദിച്ചപ്പോൾ മർദ്ധിക്കുന്ന ദൃശ്യം ലഭിച്ചില്ല. പിന്നീട് ഫെഫ്ക മായി ചർച്ച നടത്തി രമ്യതയിൽ എത്തിരുന്നു. പിന്നീട് മാനേജർ വിപിൻ ഇത് ലംഘിച്ചു.


ഉണ്ണിമുകുന്ദൻ ഒട്ടേറെ നല്ല സിനിമകൾ മലയാളിക്ക് നൽകിയിട്ടുണ്ട്. ഒട്ടേറെ ആരാധകരും ഉണ്ട്. ഉണ്ണി സിനിമ പ്രൊഡക്ഷൻ കമ്പനി (umf) തുടങ്ങിയിട്ടുണ്ട്. ഉണ്ണി സംവിധാനത്തിലേക്ക് കടക്കാൻ ചാൻസ് ഉണ്ട്. 

Post a Comment

Previous Post Next Post