മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ പ്രേം നസീറിനെ അപമാനിച്ച സംഭവത്തിൽ നടൻ ടിനി ടോം ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്കിൽ വീഡിയോ ഇട്ടാണ് മാപ്പ് അറിയിച്ചത്. പ്രേം നസീറിനെ താൻ നേരിട്ട് കണ്ടിട്ടില്ല. സീനിയർ ആയിട്ടുള്ള ആൾ പറഞ്ഞത് അനുസരിച്ചുള്ള കാര്യം ഷെയർ ചെയ്തു. ഇപ്പോൾ അയാൾ കൈമലത്തി. ഇതാണ് വീഡിയോയിൽ പറയുന്നത്.
സീനിയർ അയ താരം മണിയൻ പിള്ള രാജുവാണ്. ആലപ്പി അഷ്‌റഫ് തന്റെ യൂ ട്യൂബ് ചാനലിൽ വീഡിയോ ആയി ഇട്ടിട്ടുണ്ട്. മണിയൻ പിള്ള രാജുവിനെ ഫോണിൽ വിളിച്ച് ഫോൺ റെക്കോർഡ് വീഡിയോ രൂപത്തിൽ ആക്കിയാണ് അപ്‌ലോഡ് ചെയ്തത്. ഇതിൽ മണിയൻ പിള്ള രാജു ഇക്കാര്യം നിഷേധിച്ചു. താൻ ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല. ടിനി ടോമിന് തലക്ക് ഭ്രാന്ത് ആണ്. ഇത്രയും ലെജൻഡ് ആയ ഒരാളെ പറ്റി ആണ് അനാവശ്യം പറയുന്നത്. ഞാൻ നസീർ സാറിന് ഒപ്പം 15 സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
ടിനി ടോം പറഞ്ഞത് പ്രേം നസീറിന് സിനിമ ഇല്ലാതെ മനോവിഷമത്തിൽ ആയിരുന്നു. അങ്ങനെ ആണ് അദ്ദേഹം മരിക്കുന്നത്. സിനിമ ഇല്ലങ്കിലും എല്ലാ ദിവസവും മേക്കപ്പ് ഇട്ട് ഇറങ്ങും. ഇത് മണിയൻ പിള്ള രാജുവാണ് തന്നോട് പറഞ്ഞത് എന്ന് ടിനി ടോം പറയുന്നത്. വിവാദം ആയതോടെ ടിനി മാപ്പ് പറഞ്ഞു. പണ്ട് പ്രധാനമന്ത്രിയെ അപമാനിച്ച ആളാണ് ടിനി. പിന്നീട് മാപ്പ് പറഞ്ഞു വന്നു. ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.
Post a Comment