പുതിയ ചിത്രം ആയ ഇഡലി കടൈയിൽ ചാണക വറളി ഉണ്ടാക്കുന്ന സീൻ ഉണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് അവാർഡ് വാങ്ങാൻ പോയത്. അവിടെ ചെന്ന് അവാർഡ് വാങ്ങുമ്പോൾ ആയിരുന്നു നഖങ്ങൾ ഇടയിൽ ചാണകം ഇരിക്കുന്നത് കണ്ടത്. ഈ ചിത്രം നിർമാണവും സംവിധാനവും ചെയ്യുന്നത് ധനുഷ് ആണ്. ചിത്രത്തിൽ നിന്ന് വേറിട്ട അനുഭവം ആണ് നിത്യ മേനോൻ പങ്കുവെയ്ക്കുന്നത്.
മലയാള സിനിമയിൽ തിളങ്ങിയ നിത്യ പിന്നീട് തമിഴിലേക്ക് ചേക്കേറുകയായിരുന്നു. തമിഴിൽ ഒരുപാട് അവസരങ്ങൾ വന്നു ചേർന്നു. മലയാളത്തിൽ നിത്യ മേനോൻ എന്ന് പറയുമ്പോൾ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി പ്രണയഭ്യർത്ഥന നടത്തിയത് ആണ് ഓർമ വരുന്നത്. നിത്യ മേനോനെ ഇടക്കൊക്കെ വിളിക്കുകയും ചെയ്യുമായിരുന്നു.
ജീവിതത്തിൽ ആദ്യമായി ആണ് ചാണകം കൈ കൊണ്ട് എടുക്കുന്നത്. ഇഡലി കടൈ ചിത്രത്തിന് വേണ്ടി ഈ സീൻ തിരഞ്ഞെടുക്കുകയായിരുന്നു. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും തിരുചിത്രമ്പലം എന്ന സിനിമക്ക് ആണ് ദേശിയ അവാർഡ് കരസ്തമാക്കിയത്.ഇക്കാര്യം ഒരു മീഡിയയിൽ നൽകിയ ഇന്റർവ്യൂവിൽ ആണ് വിവളിപ്പെടുത്തിയത്.
ബാലതാരം ആയി ആണ് സിനിമയിൽ എത്തുന്നത്. 2008 ൽ ആകാശഗോപുരം സിനിമയിൽ നിന്ന് തുടക്കം. കുറച്ചു മലയാള സിനിമയിൽ അഭിനയിച്ചു പിന്നീട് തമിഴിൽ എത്തി പെട്ടന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.നിത്യ മേനോൻ ഇടക്ക് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു. അപ്പോൾ അവർ ഗർഭിണി ആണെന്ന തരത്തിൽ ഗോസിപ്പുകൾ എത്തി. എങ്ങനെ ആണ് ഇത്തരത്തിൽ ഗോസിപ്പുകൾ എത്തുന്നത് എന്ന് നിത്യ ചോദിക്കുന്നത്. താൻ ഒരു പടം ചെയ്തു ബ്രേക്ക് എടുക്കും അടുത്ത നല്ല തിരക്കഥ എത്തുമ്പോൾ മാത്രം അത് കമ്മിറ്റ് ചെയ്യാറുള്ളു. നിത്യ മേനോൻ കൂട്ടിച്ചേർത്തു.
നിത്യ മേനോൻ ദേശിയ അവാർഡ് കിട്ടിയതിനു ശേഷം ഒട്ടേറെ വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. നിത്യ അവാർഡ് അർഹത ഇല്ല എന്ന തരത്തിൽ ആരോപണം വന്നു.നിത്യ അഭിനയിച്ച തിരിച്ചിത്രമ്പലം ഒരു വാണിജ്യ സിനിമ ആണ്. ജൂറി എങ്ങനെ ആണ് ഇത് തിരഞ്ഞെടുത്തത് എന്നും ആരോപണം ഉണ്ട്. നിത്യക്ക് ദേശിയ അവാർഡ് മാത്രം അല്ല വേറെയും കുറെ അവാർഡ് കിട്ടിയിട്ടുണ്ട് എന്ന് ആരാധകരും പറയുന്നുണ്ട്.
Post a Comment