ഇപ്പോൾ മിക്ക വീടുകളിലും സ്ഥാപനങ്ങളിലും സി. സി. ടി. വി ക്യാമറകൾ ഒരു അവിവാജ്യ ഘടകം ആയിരിക്കുന്നു. മികച്ച സുരക്ഷ ഉറപ്പാക്കാൻ ഇത്തരം ക്യാമറകൾ സഹായിക്കുന്നു. ഇപ്പോൾ ഓഡിയോ റെക്കോർഡിങ്, എ. ഐ ഡീറ്റെക്ഷൻ എന്നിവയോട് കൂടിയ ക്യാമറ ആണ് ഇപ്പോൾ വിപണിയിൽ ഇറങ്ങുന്നത്. കൂടാതെ ഐ. പി, അംലോഗ് എന്നിങ്ങവയും വൈഫൈ p2z ക്യാമറ, സിം ക്യാമറ എന്നിവയും ലഭ്യമാണ്.
കൂടുതൽ ആളുകളും അനലോഗ് ക്യാമറ ആണ് തിരഞ്ഞെടുക്കുന്നത്. മിക്കവരും 4 ചാനൽ ഡി വി ആറും 2 എം പി ക്യാമറയും വെയ്ക്കും. എന്നാൽ ഇതത്ര സുരക്ഷിതം ആയിരിക്കില്ല. ചില കമ്പനിയുടെ 2 എം പി ക്യാമറകൾ തീരെ ക്ലാരിറ്റി ഉണ്ടാവില്ല. ഇത്തരം ക്യാമറ ഉപയോഗിക്കുന്ന വഴി ആളുകളേ തിരിച്ചറിയാൻ പ്രയാസം ആണ്. കൂടാതെ വീട് കൃത്യമായി സമചതുരത്തിൽ ഉള്ള ചെറിയ വീടുകൾ ആണെങ്കിൽ 4 ക്യാമറ മതിയാവും. എന്നാൽ വലിയ വീട് ആണേൽ അത് 6-8 എട്ട് എന്ന നിലയിലേക്ക് ഉയർത്തേണ്ടി വരും.
നിങ്ങളുടെ കയ്യിൽ അത്യാവശ്യം ബഡ്ജറ്റ് ഉണ്ടെങ്കിൽ തീർച്ചയായും ഐ പി ക്യാമറ ഇൻസ്റ്റാൾ ചെയ്യാം. ഇത് വഴി കുറച്ച് കൂടി ക്ലാരിറ്റി ഉള്ള ക്യാമറ ദൃശ്യം ലഭിക്കും. കൂടാതെ ക്യാറ്റ് 6 കേബിൾ ആയിരിക്കും ഉപയോഗിക്കുക ഇത് കേബിൾ നിലവാരം കൂടിയത് ആയിരിക്കും. കേബിളിൽ ഉപയോഗിക്കുന്നത് ജാക്ക് കണക്ടർ ആയതിനാൽ ഇത് കൂടുതൽ ഈട് നിക്കും.
ക്യാമറ സ്ഥാപിക്കുന്ന വഴി നമ്മുടെ സ്ഥാപനങ്ങളിലെ തൊഴിലിടങ്ങൾ പരിശോധന നടത്താം. ക്യാമറ ഉള്ളത് കൊണ്ട് തൊഴിലാളികൾ കാര്യക്ഷമമായി ജോലി ചെയ്യും. മോഷണം, അപകടം എന്നിവ കണ്ടുത്തുന്നതിനും അതിന്റെ തെളിവ് കണ്ടെത്താനും സഹായിക്കും. ഇപ്പോൾ വാഹനങ്ങളിലും ക്യാമറ കൂടുതലായി ഉപയോഗിക്കുന്നു. അത് കൊണ്ട് വാഹനം അപകടത്തിൽ പെടുമ്പോൾ ഉണ്ടാവുന്ന വലിയ തർക്കം ഒഴിവാക്കാം. വാഹനങ്ങളിൽ ത്രീ സിക്സ്റ്റി ഡിഗ്രി ക്യാമറയും ഉണ്ട് ഇപ്പോൾ.
അനലോഗ് ക്യാമെറയെക്കാൾ കൂടുതൽ അനുയോജ്യം ഐ പി ക്യാമറകൾ ആണ്. ഇവ കൂടുതൽ ഈട് നിൽകുന്നു. അനലോഗ് ക്യാമറയുടെ ഉപയോഗിക്കുന്ന കേബിൾ ആയ കോയക്സിൽ കേബിൾ പെട്ടന്ന് നശിച്ചു പോകുന്നു. അനലോഗ് ഉപയോഗിക്കുമ്പോൾ ക്യാറ്റ് 6 കേബിൾ ഉപയോഗിച്ച് വീഡിയോ ബലൂൺ വഴി കണക്ട് ചെയ്യുക. ഒട്ടേറെ ആളുകൾ ഇപ്പോൾ സി. സി. ടി. വി. ഇൻസ്റ്റാൾ ചെയ്യുന്നവർ ഉണ്ട് നല്ല എക്സ്പീരിയൻസ് ഉള്ളവരെയും നല്ല ഗുണമേന്മ ഉള്ള പ്രോഡക്റ്റ് ഉപയോഗിച്ച് ചെയ്യുക.
Post a Comment