വ്ലോഗറും മഴവിൽ മനോരമ "ഒരു ചിരി ഇരു ചിരി ബമ്പർ ചിരി " അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനായി. മുറപ്പെണ്ണ് ആയ വർഷ ആണ് വധു. കാർത്തിക്കിന്റെ അമ്മാവന്റെ മകൾ ആണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ആണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ബ്ലോഗിന് വേണ്ടി കാർത്തിക്കിന്റെ സബ്സ്ക്രൈബേർസ് കാത്തിരിക്കുകയാണ്.
കാർത്തിക്ക് ഇതിന് മുൻപ് ഒരു കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു. പിന്നീട് ഈ വിവാഹം വേണ്ടന്ന് വെച്ചു. ആ സമയത്ത് കാർത്തിക്ക് ബ്ലോഗിൽ നിന്നും നീണ്ട ഇടവേള എടുത്തു. പിന്നീട് വിശദമായി കാര്യങ്ങൾ പറഞ്ഞു വീണ്ടും എത്തി. യൂ ട്യൂബിൽ സജീവം ആയി. വീണ്ടും വിവാഹം നോക്കാൻ തുടങ്ങി. ഒരുപാട് ആലോചന നോക്കിയെങ്കിലും അവസാനം അച്ഛനും അമ്മയും കൂടി വർഷയെ തിരെഞ്ഞെടുകുക്കയായിരുന്നു. കാർത്തിക്കിന്റെ പുതിയ വീട് പണി നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് തീർന്നതിന് ശേഷം ആണ് കല്യാണം എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് അറിയിച്ചു വീട് പണി പൂർത്തിയാവാൻ ഒരു വർഷം എടുക്കും എന്ന്. പിന്നീട് വിവാഹ ഡേറ്റ് തിരഞ്ഞെടുക്കുകയായിരുന്നു.
കാർത്തിക്ക് ഇപ്പോൾ താമസിക്കുന്ന വീട് ചെറുതായി അറ്റകുറ്റ പണി ചെയ്തു വിവാഹത്തിന് വേണ്ടി. ഇരുവരും വിവാഹ ശേഷം ഈ വീട്ടിൽ ആകും താമസിക്കുക. പണി പൂർത്തിയായ ശേഷം പുതിയ വീട്ടിലേക്ക് മാറും. ചെണ്ട കൊട്ടുന്ന വീഡിയോ ഇട്ടാണ് കാർത്തിക്ക് യൂ ട്യൂബിൽ തുടക്കം കുറിക്കുന്നത്. ആ വീഡിയോക്ക് വലിയ കാഴ്ചക്കാർ ഉണ്ടായില്ല. പിന്നീട് തുടരെ വീഡിയോ ഇട്ടു. ഇപ്പോൾ 3 മില്യൺ സബ്സ്ക്രൈബേർസ് ഉണ്ട് കാർത്തിക്കിന്. കൂടാതെ ടി. വി ഷോയിൽ അവതരക്കാനും ആണ്. തന്റെ ജീവിതത്തിൽ പുതിയ വഴിതിരിവ് ആയിരുന്നു അവതാരകൻ ആയത്. യൂ ട്യൂബിൽ കൂടി യുവാക്കൾക്ക്, ടെലിവിഷൻ വഴി കുടുംബ പ്രേഷകർ എന്നിവർക്ക് കാർത്തിക്ക് പ്രിയപ്പെട്ടവനായി
ഇടക്ക് തന്റെ കൂട്ടത്തിൽ പഠിച്ച കുറച്ചു സുഹൃത്തുക്കളും ആയി പിണക്കത്തിൽ ആയി. കാർത്തിയുടെ യൂ ട്യൂബ് കൂടുതൽ മൈലേജ് നൽകിയത് ഈ സുഹൃത്തുക്കൾ ആയിരുന്നു. ഇവരുമായി പിന്നീട് വീഡിയോകൾ ഒന്നും വന്നില്ല. ആളുകൾ ഇവർ എന്തിയെ എന്ന് ചോദ്യം ആയി. പിന്നീട് വിശദീകരണം ആയി കാർത്തിക്ക് വീഡിയോ ഇട്ടു. എന്നാൽ ഇന്ന് വിവാഹ വേദിയിൽ ഈ സുഹൃത്തുക്കൾ എല്ലാം എത്തിയിരുന്നു.
Post a Comment